Kerala

സമുദായത്തിന്റെയും കർഷകരുടെയും വിഷയങ്ങളിൽ അവഗണന നടത്തുന്നവരെ തിരഞ്ഞെടുപ്പിൽ തിരിച്ചും അവഗണിക്കുമെന്നും സമുദായത്തെ പരിഗണിക്കുന്നവരെ തിരിച്ചും പരിഗണിക്കുമെന്നും സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ

Posted on

 

കൊച്ചി :സമുദായത്തിന്റെയും കർഷകരുടെയും വിഷയങ്ങളിൽ അവഗണന നടത്തുന്നവരെ തിരഞ്ഞെടുപ്പിൽ തിരിച്ചും അവഗണിക്കുമെന്നും സമുദായത്തെ പരിഗണിക്കുന്നവരെ തിരിച്ചും പരിഗണിക്കുമെന്നും സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ.കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന കത്തോലിക്ക കോൺഗ്രസ്‌ രാഷ്ട്രീയകാര്യ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വന്യജീവി ആക്രമണത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറായിട്ടില്ല. ദേശീയ വന്യ ജീവി നിയമം ഭേദഗതി ചെയ്യണം.റബ്ബർ, നെല്ല് കർഷകരുടെ പ്രശ്നം പരിഹരിക്കണം.ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിൽ നടത്തുന്ന ഒളിച്ചുകളി സമുദായത്തെ അവഹേളിക്കുന്നതാണ്. ഇതിൽ രാഷ്ട്രീയ പാർട്ടികൾ നിലപാട് വ്യക്തമാക്കണമെന്ന് മാർ തട്ടിൽ പറഞ്ഞു.അവഗണന തുടർന്നാൽ കൃത്യമായ നിലപാട് സ്വീകരിക്കുവാൻ സമുദായം സജ്ജമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

വരുന്ന തിരഞ്ഞെടുപ്പിൽ സമുദായ അംഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം നൽകുവാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാകണമെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.മത സൗഹാർദ്ധവും സാഹോദര്യവും നിലനിർത്തുവാൻ കഠിനമായ ശ്രമങ്ങൾ ഉണ്ടാകണമെന്നും,എല്ലാ വിഭാഗം ജനങ്ങൾക്കും നീതി ലഭ്യമാകണമെന്നും കത്തോലിക്ക കോൺഗ്രസ്‌ സമ്മേളനം പ്രമേയത്തിൽ വ്യക്തമാക്കി.

കത്തോലിക്ക കോൺഗ്രസ്‌ പ്രസിഡന്റ്‌ രാജീവ്‌ കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സഭ ചാൻസലർ ഫാ എബ്രഹാം കാവിൽപുരയിടം,പി ആർ ഒ ഫാ ടോം ഓലിക്കരോട്ട്, ഡയറക്ടർ ഫാ ഫിലിപ്പ് കവിയിൽ,ജന സെക്രട്ടറി ഡോ ജോസ്കുട്ടി ഒഴുകയിൽ, രാഷ്ട്രീയ കാര്യ സമിതി കോർഡിനേറ്റർ പ്രൊഫ കെ എം ഫ്രാൻസിസ്, അഡ്വ ടോണി പുഞ്ചക്കുന്നേൽ,രാജേഷ് ജോൺ, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version