Kerala

നാടിൻറെ കാർഷിക മേഖലയ്ക്ക് ആശ്വാസമായി കുളിർ മഴയെത്തി :ജോസ് കെ മാണിയും

Posted on

പാലാ :നാടിൻറെ നന്മയായി ജോസ് കെ മാണിയെത്തി .ഒപ്പം കുളിർ മഴയും.കരൂരിൽ വികസന മഴ പെയ്യിച്ച ജോസ് കെ മാണി കരൂർ ഹൃദയ ഭൂമിയായ പേണ്ടാനം  വയലിൽ എത്തിയപ്പോൾ തെളിഞ്ഞ ആകാശമായിരുന്നു .ഉജ്ജ്വല മുദ്രാവാക്യങ്ങളാൽ ജനങ്ങൾ ജോസ് കെ മാണിയെ സ്വീകരിച്ചു.ഘടക കക്ഷി നേതാക്കളായ പ്രശാന്ത് നന്ദ കുമാർ ;രമേശ് ബാബു ;ഷാജി കടമല തുടങ്ങിയവരും ;ഷാർലി മാത്യു ;വി ആർ രാജേഷ് തുടങ്ങിയ സിപിഎം നേതാക്കളും ;പി കെ ഷാജ കുമാർ ;അഡ്വ പി ആർ തങ്കച്ചൻ ;അജി വട്ടക്കുന്നേൽ ;കെ ബി അജേഷ്;ബാബു കെ ആർ  തുടങ്ങിയ സിപിഐ നേതാക്കളും ഒപ്പം ഉണ്ടായിരുന്നു .

താൻ കൊണ്ടുവന്ന വികസനങ്ങൾ ഓരോന്നായി എണ്ണി എണ്ണി  പറഞ്ഞപ്പോൾ ;നിങ്ങൾ നിൽക്കുന്ന ഈ റോഡ് ബി എം ബിസി നിലവാരത്തിൽ ടാർ ചെയ്തത് ഞാൻ കേന്ദ്ര റോഡ് ഫണ്ട് ഉപയോഗിച്ചാണ് .പാലാ വലവൂർ ഉഴവൂർ കൂത്താട്ടുകുളം റോഡും ,പാലാ രാമപുരം കൂത്താട്ടുള്‌ലം റോഡും ബി എം ബി സി നിലവാരത്തിൽ ടാർ ചെയ്തപ്പോൾ ഇവിടെ പലരും അത് കണ്ടില്ലെന്നു നടിച്ചു .ആയിരക്കണക്കിന് വിദ്യാർഥികൾ പഠിക്കുന്ന ട്രിപ്പിൾ ഐ ടി കൊണ്ടുവന്നപ്പോൾ പട്ടിക്ക് മുഴുവൻ തേങ്ങാ കിട്ടിയപോലെ എന്ന് പറഞ്ഞ ജനപ്രതിനിധികൾ വരെയുണ്ട് ഇവിടെ.അവരോടൊക്കെ പറയാനുള്ളത് ട്രിപ്പിൾ ഐ ടി എന്താണെന്നു പഠിക്കുക എന്ന് മാത്രമേയുള്ളൂ.

കാൻസർ സെന്ററിന് പണം അനുവദിച്ചു ഏറ്റവും പുതിയ ടെക്നൊളജിയിലുള്ള റേഡിയേഷൻ സെന്റർ പാലാ ജനറൽ ആശുപത്രിയിൽ കൊണ്ടുവന്നപ്പോൾ നാട്ടുകാർക്ക് ക്യാൻസർ വരും എന്ന് പറഞ്ഞ ജനപ്രനിധിയോടു ഞാനെന്തു പറയാനാണ് .അഞ്ജനമെന്നത് ഞാനറിയും മഞ്ഞള് പോലെ വെളുത്തിരിക്കും എന്ന് പറയുന്നവർ പാലാക്കാർ വിഡ്ഢികളാണെന്നു ധരിക്കരുതെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version