Kerala

സീറ്റ് ചർച്ചയിലെ കോൺഗ്രസ് ലീഗ് പിടിവാശി :മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ ഡല്‍ഹി യാത്ര മാറ്റി

Posted on

മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ ഡല്‍ഹി യാത്ര മാറ്റി. രാഹുല്‍ ഗാന്ധിയുമായി കേരളത്തില്‍ കൂടിക്കാഴ്ച നടത്താമെന്ന് ധാരണയായതോടെയാണ് യാത്ര ഉപേക്ഷിച്ചത്. രാഹുല്‍ ഗാന്ധി ഈ മാസം 25 ന് കേരളത്തില്‍ എത്തും.

കോണ്‍ഗ്രസുമായുള്ള സീറ്റ് ചര്‍ച്ച നീണ്ടുപോകുന്നതില്‍ മുസ്ലിം ലീഗ് അതൃപ്തിയിലായിരുന്നു. പിന്നാലെയാണ് ഹൈക്കമാന്റിനെ നേരിട്ട് കാണാന്‍ പി കെ കുഞ്ഞാലിക്കുട്ടി ഡല്‍ഹിക്ക് പോകാന്‍ തീരുമാനിച്ചത്.

സീറ്റുകള്‍ വെച്ചുമാറുന്നതിലാണ് ധാരണയാകേണ്ടത്. ഡല്‍ഹിയിലെത്തി രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, സോണിയാ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്താനായിരുന്നു ലീഗ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version