Kerala

ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയ്ക്ക് തുടക്കമായി

Posted on

 

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയ്ക്ക് തുടക്കമായി.

വേൽക്കാലം ശക്തമാവുന്നതോടെ ജലാശയങ്ങളും തണ്ണീർ തടങ്ങളും വറ്റിവരണ്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പറവകൾക്ക് ആശ്വാസമേകാൻ സ്കൂൾ ക്യാമ്പസിന്റെ വിവിധ ഇടങ്ങളിൽ പറവകൾക്കായി തണ്ണീർകുടങ്ങൾ സ്ഥാപിച്ചു. സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ വർഷവും വേനൽക്കാലങ്ങളിൽ ഈ പദ്ധതി നടപ്പാക്കി വരുന്നു. കേഡറ്റുകളോടൊപ്പം കമ്മ്യൂണിറ്റി പോലീസ് ഓഫീസർ പി എസ് റമീസ്, ഷമീന ഫാസിൽ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version