Crime

ക്ഷേത്രോത്സവത്തിനിടെ സ്ത്രീകൾ തമ്മിൽ പരസ്യമായി ഏറ്റുമുട്ടി. ഉത്സവത്തിനിടയിലുണ്ടായ തർക്കമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്.

Posted on

പുത്തൂർ മലനട ക്ഷേത്രോത്സവത്തിനിടെ സ്ത്രീകൾ തമ്മിൽ പരസ്യമായി ഏറ്റുമുട്ടി. ഉത്സവത്തിനിടയിലുണ്ടായ തർക്കമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്.

തടയാൻ ശ്രമിച്ചവരെപ്പോലും വകവെക്കാതെയായിരുന്നു മർദ്ദനം. കൈകൾ കൊണ്ടുള്ള അടിപിടിക്ക് പുറമെ, ഹെൽമറ്റ് ഉപയോഗിച്ചും സ്ത്രീകൾ പരസ്പരം ആക്രമിച്ചു. കൂടെയുണ്ടായിരുന്നവർ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും ദീർഘനേരം അടിപിടി തുടർന്നു. ഒടുവിൽ സമീപത്തുണ്ടായിരുന്ന പുരുഷന്മാർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

സംഭവത്തിൻ്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും, നിലവിൽ ആരും പരാതി നൽകാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version