Kerala

ആറ് വർഷമായി പിടികൊടുക്കാതെ വ്യാജ മദ്യ കച്ചവടം നടത്തി വന്ന വയോധികനെ കോട്ടയം എക്സൈസ് പിടികൂടി

Posted on

കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ആനന്ദ് രാജ് B യും പാർട്ടിയും ചേർന്ന് അനധികൃത മദ്യവിൽപ്പന നടത്തിയതിന്  FACT ഗോഡൗണിന് സമീപം വച്ച് കോട്ടയം താലൂക്കിൽ  പലത്തൂർ വീട്ടിൽ P.T ജോസഫ് മകൻ P.J തോമസ് (60/26) എന്നയാളെ മദ്യം വിൽക്കുന്നതിനിടയിൽ പിടികൂടി .

3 ലിറ്റർ മദ്യവും മദ്യം വിറ്റ് കിട്ടിയ 550 /- രൂപ സഹിതം അറസ്റ്റ് ചെയ്യുകയും പ്രതിയെ നിയമാനുസരണം  ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുള്ളതുമാണ്. പ്രതി കുറെ നാളുകളായി മദ്യവിൽപ്പന നടത്തിവരുകയായിരുന്നു. സ്പെഷ്യൽ സ്ക്വാഡ് ടീം. ദിവസങ്ങളോളം നിരീക്ഷണം നടത്തിയാണ് ഇയാളെ  കസ്റ്റഡിയൽ എടുത്തത്.

അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ബി ആനന്ദരാജിൻ്റെ നേതൃത്വത്തിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ എം നൗഷാദ് ,അനിൽകുമാർ ,സിവിൽ എക്സൈസ് ആഫീസർമാരായ ദീപക് സോമൻ ,അതുൽ മണിയപ്പൻ ,വനിതാ സിവിൽ എക്സൈസ് ആഫീസർ സവിത, ഗ്രേഡ് പ്രവൻ്റീവ് ആഫീസർ ജോസഫ് എന്നിവരാണ് സ്ക്വാഡിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version