Kerala

എസ്എച്ച്ഒയെ അപകീര്‍ത്തിപ്പെടുത്തി: മാങ്കാംകുഴി സ്വദേശിനിക്കും ഫേസ്ബുക്ക് അക്കൗണ്ട് ഉടമകള്‍ക്കും എതിരെ കേസെടുത്തു

Posted on

 

ചെങ്ങന്നൂര്‍: ഫേസ്ബുക്ക് വഴി പോലീസ് എസ്എച്ച്ഒയെ അപകീര്‍ത്തിപ്പെടുത്തിയ സ്ത്രീക്കും ഫേസ്ബുക്ക് അക്കൗണ്ട് ഉടമകള്‍ക്കും എതിരെ പോലീസ് കേസെടുത്തു.

ചെങ്ങന്നൂര്‍ എസ്എച്ച്ഒ എ.സി വിപിനെ അപകീര്‍ത്തിപ്പെടുത്താന്‍ വീഡിയോ, ഓഡിയോ ക്ലിപ്പിംഗുകള്‍ പ്രചരിപ്പിച്ച മാങ്കാംകുഴി സ്വദേശിനി ശരണ്യ, സമൂഹമാധ്യമ അക്കൗണ്ട് ഉടമകളായ കിടു മീഡിയ, അഡ്വ.വിഷ്ണു വിജയന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

എസ്എച്ച്ഒ എന്ന ഔദ്യോഗിക പദവിയെയും അതുവഴി പോലീസ് വകുപ്പിന്റെ അന്തസ്സും കളങ്കപ്പെടുത്താന്‍ ഉള്ള ഉദ്ദേശത്തോടും കരുതലോടും കൂടി ഇക്കഴിഞ്ഞ ഫെബ്രുവരി 12ന് രാവിലെ എട്ടു മണിയോടെ അടിയന്തര പ്രാധാന്യമുള്ള ഒരു പരാതി പരിഹരിക്കുവാന്‍ ആയി എസ്എച്ച്ഒ എ.സി വിപിന്‍ വ്യായാമ സ്ഥലത്തുനിന്നും അതേ വേഷത്തില്‍ സ്‌റ്റേഷനില്‍ എത്തുകയായിരുന്നു.

്കുടുംബവഴക്കിനെ തുടര്‍ന്ന് അമ്മയും മകളും രാവിലെ സ്റ്റേഷനിലെത്തുകയും ഇവര്‍ തമ്മില്‍ ബഹളമുണ്ടാക്കുകയും ചെയ്തതോടെയാണ് സ്‌റ്റേഷനില്‍ നിന്നും എസ്എച്ച്ഒയെ വിളിച്ചുവരുത്തിയത്.

ഒന്നാം പ്രതിയായ സ്ത്രീ മൊബൈല്‍ ഫോണില്‍ പകര്‍ത്തി അതോടൊപ്പം അശ്ലീല ചുവയോടെ പരാതിക്കാരോട് സംസാരിച്ചു എന്നും നഗ്‌നത പ്രദര്‍ശിപ്പിച്ചു എന്നും മറ്റും വ്യാജമായി ഓഡിയോ ക്ലിപ്പിംഗ് ഉണ്ടാക്കി വീഡിയോ ദൃശ്യത്തോട് ചേര്‍ത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ രണ്ടും മൂന്നും പ്രതികളുടെ അക്കൗണ്ട് മുഖാന്തരം 16ന് പ്രചരിപ്പിച്ച് പോലീസിന്റെ അന്തസ്സിനും അഭിമാനത്തിനും കളങ്കം വരുത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

കിടു മീഡിയ, അഡ്വ.വിഷ്ണു വിജയന്‍ എന്നീ ഫേസ്ബുക്ക് ചാനലിലും അശ്ലീലമായ വീഡിയോ ക്ലിപ്പിംഗ് വന്നത് പൊതുപ്രവര്‍ത്തകര്‍ വഴിയാണ് അറിഞ്ഞതെന്നും വിപിന്‍ പറയുന്നു.

വ്യായാമത്തിനായി ധരിച്ചിരുന്ന വേഷത്തില്‍ സ്‌റ്റേഷനില്‍ നില്‍ക്കുന്നതായി അതോടൊപ്പം ഞാന്‍ പരാതി പരിഹരിക്കുന്ന സമയത്ത് കാലുയര്‍ത്തി വെച്ച് എന്നും അതുവഴി പരാതിക്കാരായ സ്ത്രീകള്‍ മോശമായ കാര്യങ്ങള്‍ കണ്ടുവെന്നു കൂടാതെ അവരോട് അശ്ലീലം സംസാരിച്ചു എന്നും മറ്റും പറയുന്നതായ ഓഡിയോ ക്ലിപ്പിംഗ് ചേര്‍ത്താണ് വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ കാണുവാന്‍ ഇടയായത് എന്നും അദ്ദേഹം പറയുന്നു.

ഇതേ തുടര്‍ന്ന് സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ 12ന് രാവിലെ പരാതി പരിഹരിക്കുവാന്‍ വ്യായാമ വേഷത്തില്‍ സ്‌റ്റേഷനില്‍ താന്‍ എത്തുന്നത് പരാതിക്കാരിയോടൊപ്പം സ്‌റ്റേഷനില്‍ ഉണ്ടായിരുന്ന സ്ത്രീ പകര്‍ത്തിയത് ആണെന്ന് വ്യക്തമായിട്ടുണ്ട്.

ഇയാള്‍ ഈ ദൃശ്യം കിടു മീഡിയ, അഡ്വ.വിഷ്ണു വിജയന്‍ എന്നീ സമൂഹമാധ്യമ അക്കൗണ്ട് ഉടമകള്‍ക്ക് അയച്ചുകൊടുത്ത് അവരുടെ സഹായത്തോടുകൂടി എസ്എച്ച്ഒയുടെ ഔദ്യോഗിക പദവിയെയും പോലീസിന്റെ അന്തസ്സിനെയും ഹനിക്കുന്നതിനായി സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതാണെന്ന് ഉത്തമവിശ്വാസം വന്നതോടെ മേല്‍ ഉദ്യോഗസ്ഥരെ രേഖാമൂലം അറിയിച്ചതായും പറയുന്നു.

സംഭവത്തെ കുറിച്ച് ഡിവൈഎസ്പി ജെ. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ സിസിടിവി വിശദമായി പരിശോധിച്ചു. പരാതിക്കിടയായ സംഭവങ്ങള്‍ ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്നാണ് കേസെടുക്കാന് നിര്‍ദ്ദേശം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version