Kerala

ബൈക്ക് വാങ്ങാൻ ആവശ്യമായ പണം ലഭിച്ചാൽ പിരിവ് നിർത്തും. പൊതുവേദിയിൽ വച്ച് ബൈക്ക് കൈമാറിയ ശേഷം കണക്ക് അവതരിപ്പിക്കുമെന്നും ജാഗ്രത പയ്യന്നൂർ കൂട്ടായ്മ

Posted on

പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ അനുകൂല പ്രകടനം നടത്തിയ ആളുടെ ബൈക്ക് കത്തിച്ച സംഭവം പോലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നുവെന്ന് ജാഗ്രത പയ്യന്നൂർ കൂട്ടായ്മ. കുറ്റക്കാരെ കണ്ടെത്താൻ ഒരു ഇടപെടലും നടത്തുന്നില്ല. പോലീസ് നടപടി പ്രതിഷേധാർഹമെന്ന് ജാഗ്രത പയ്യന്നൂർ കൂട്ടായ്മ. സുതാര്യമായ ഫണ്ട് പിരിവാണ് ജാഗ്രത പയ്യന്നൂർ നടത്തുന്നത്. ബൈക്ക് വാങ്ങാൻ ആവശ്യമായ പണം ലഭിച്ചാൽ പിരിവ് നിർത്തും. പൊതുവേദിയിൽ വച്ച് ബൈക്ക് കൈമാറിയ ശേഷം കണക്ക് അവതരിപ്പിക്കുമെന്നും ജാഗ്രത പയ്യന്നൂർ കൂട്ടായ്മ പ്രതികരിച്ചു.

ചങ്ങാത്ത മുതലാളിത്തം പിടിമുറുക്കുന്ന പാർട്ടിയെ തുറന്നു കാണിക്കുകയാണ് ലക്ഷ്യമെന്നും ജാഗ്രത പയ്യന്നൂർ സെക്രട്ടറി യു മാധവൻ വിശദമാക്കി. മാധ്യമങ്ങൾക്ക്  നൽകിയ പ്രത്യേക അഭിമുഖത്തില്‍ സിപിഎമ്മിലെ സാമ്പത്തിക തിരിമറിയുടെ ഉള്ളറക്കഥകൾ വി കുഞ്ഞികൃഷ്ണൻ വെളിപ്പെടുത്തിയിരുന്നു . ധനരാജ് രക്തസാക്ഷി ഫണ്ട്, പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ട്, ടി ഐ മധുസൂദനൻ എംഎൽഎയുടെ നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നു എന്നായിരുന്നു ആരോപണം. പിന്നാലെ സിപിഎമ്മിന്‍റെ ഭാഗത്തുനിന്ന് അനുകൂല പ്രകടനത്തിൽ പങ്കെടുത്തയാളുടെ ബൈക്ക് കത്തിച്ചതുൾപ്പെടെ ആക്രമണമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version