Kerala
പിഴക് സെൻറ് ജോൺസ് പള്ളിയിലെ 10 മണി കുർബാനയ്ക്കിടെ വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു
പാലാ :ഞായറാഴ്ചയിലെ വിശുദ്ധ കുർബാനയിൽ പങ്കെടുത്തു കൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. പിഴക് സെൻറ് ജോൺസ് പള്ളിയിൽ പത്തുമണിയുടെ കുർബാനയിൽ പങ്കെടുത്ത് കൊണ്ടിരിക്കവെയാണ് വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചത്.
മൂലമറ്റം സ്വദേശിനി ലീലാമ്മയാണ് മരിച്ചത്.പിഴകിലുള്ള സഹോദരിയുടെ വീട്ടിൽ ഇന്നലെ എത്തിയതായിരുന്നു. കുഴഞ്ഞു വീണ ഉടൻതന്നെ പ്രവിത്താനത്തെ മാർ കാവുകാട്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോൺഗ്രസ് നേതാവ് ഫിലിപ്പ് ജോസഫിന്റെ മൂത്ത സഹോദരിയാണ് മരിച്ച വീട്ടമ്മ.