Kerala

K.C.B.C അധ്യാപക അവാർഡ്- പ്ലാശനാൽ സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിന് ഇത് അഭിമാനനിമിഷം

Posted on

പ്ലാശനാൽ :2025 -26 അധ്യയന വർഷത്തെ KCBC യുടെ HS വിഭാഗം അധ്യാപക അവാർഡിന് പ്ലാശനാൽ സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിലെ ബയോളജി അധ്യാപകനായ  മനോജ് സെബാസ്റ്റ്യൻ അർഹനായി. ചങ്ങനാശേരി SB കോളേജ് മാർ കാവുകാട്ട് ഹാളിൽ നടന്ന ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമ്മേളനത്തിൽ വച്ച് അവാർഡ് ഏറ്റുവാങ്ങി. അധ്യാപന രംഗത്തെ വേറിട്ട പ്രവർത്തനങ്ങൾ, ICT സാധ്യത പ്രയോജനപ്പെടുത്തി യുള്ള ചിട്ടയായ അധ്യാപനം, ദേശീയതലത്തിൽ കുട്ടികളെ വിവിധ മത്സരങ്ങളിൽ സജ്ജമാക്കൽ, അധ്യാപക പരിശീലനത്തിലെ റിസോഴ്സ് പേഴ്സൺ പാലാ സബ്ജില്ലാ സയൻസ് ക്ലബ്ബ് സെക്രട്ടറി തുടങ്ങി വ്യത്യസ്ത മേഖലകളിലെ പ്രവർത്തന മികവ് പരിഗണിച്ചാണ് കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ഈ അവാർഡ് സമ്മാനിച്ചത്. ബാലശാസ്ത്ര കോൺഗ്രസിൽ തുടർച്ചയായി 14 തവണ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനും,സമ്മാനാർഹരാക്കുന്നതിനും സാധിച്ചിട്ടുണ്ട്.

SRG, DRG എന്നീ മേഖലകളിലെ സേവനത്തിലൂടെ മികച്ച അധ്യാപക പരിശീലകൻ ആയി മാറിയ അദ്ദേഹം കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്നോളജി ഏർപ്പെടുത്തിയ Best teacher അവാർഡ് കരസ്ഥമാക്കി. KCSL, അഡാർട്ട് എന്നിവയുടെ ആനിമേറ്റർ ആയും, വിശ്വാസ പരിശീലന പ്രമോട്ടർ ആയും, കൈപ്പള്ളി സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ആയും പ്രവർത്തിച്ചുവരുന്നു. ശാസ്ത്രപഥം മാസികയിൽ 8 ലേഖനങ്ങൾ നൽകിയിട്ടുള്ള സാർ നല്ലൊരു ഗവേഷകനും ആണ്. 2018-ൽ കേരള കർഷക സർവ്വകലാശാല വികസിപ്പിച്ച സങ്കരയിനം പയർ വിത്തിന്റെ അസോസിയേറ്റ് ബ്രീഡർ ആയിരുന്നു. 19 വർഷത്തെ അധ്യാപന ജീവിതത്തിൽ നിന്നും വിരമിക്കുമ്പോൾ പ്ലാശനാൽ സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിന് ഒരു മാതൃക അധ്യാപകന്റെ നഷ്ടമാണ് ഉണ്ടാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version