Kerala

മുടക്കാലിൽ ഫിലിപ്പ്ചേട്ടൻറെ(കൊച്ചേട്ടൻ 83) മൃത സംസ്ക്കാര ശുശ്രുഷകൾ ഞായറാഴ്ച 3.30

Posted on

വള്ളിച്ചിറ :ഇന്നലെ നിര്യാതനായ മുടക്കാലിൽ ഫിലിപ്പ്ചേട്ടൻറെ(കൊച്ചേട്ടൻ) ഭൗതികശരീരം ഞായറാഴ്ച (15/02/26)രാവിലെ 8.30ന് വീട്ടിൽ കൊണ്ടുവരുന്നതും ഉച്ചകഴിഞ്ഞ് 3.30ന് സംസ്കാരശുശ്രൂഷകൾ വീട്ടിൽ ആരംഭിക്കുന്നതുമാണ്.

പാലാ വള്ളിച്ചിറയിൽ ആദ്യമായി ജീപ്പ് വാങ്ങി ഡ്രൈവ് ചെയ്ത കൂടാരത്തിൽ ഫിലിപ് ചേട്ടൻ  (83).; കൂടാരത്തിൽ (മുടക്കാലിൽ)ഫിലിപ്പ് എന്നായിരുന്നു പേരെങ്കിലും നാട്ടുകാരുടെ പ്രിയ കൊച്ചേട്ടനായിരുന്നു .

4 പെൺമക്കൾ അതിൽ മൂന്നു പേരും വിദേശത്ത്.മൂന്നു രൂപയ്ക്കു വള്ളിച്ചിറ  നിന്നും പാലായ്ക്കു ഡ്രിപ്പ് അടിക്കുമായിരുന്നു .ആരെ കണ്ടാലും തന്റെ ജീപ്പിൽ കയറ്റുന്ന കൊച്ചേട്ടൻ നാട്ടുകാരുടെ തന്നെ പ്രിയ കൊച്ചേട്ടനായി മാറി .തുടർന്ന് ഓട്ടോ റിക്ഷാ വാങ്ങുകയും .തുടർന്ന് കൃഷിയിലേക്കു ഇറങ്ങുകയും ചെയ്തു .കൃഷിയിടത്തിലെ വിളവുകൾ നാട്ടുകാർക്കും നൽകിയിരുന്നു.കൊച്ചേട്ടന് സ്വന്തമായതെന്തും നാട്ടുകാർക്കുമുള്ളതായിരുന്നു .

ഭാര്യ മേരി ഫിലിപ്പ് (78) മക്കൾ ഷിജി മോൾ ;ശാന്തി മോൾ ;സീനാ മോൾ ഷോജി മോൾ .മരുമക്കൾ :ബിജു ;ഷിജു ;ജോമോൻ ;സജി .കഴിഞ്ഞ മൂന്നു ദിവസമായി വാർധ്യക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മരിയൻ സെന്ററിൽ ചികിത്സയിൽ ആയിരുന്നു .ഭൗദീക  ശരീരം ഇപ്പോൾ മരിയൻ മെഡിക്കൽ സെന്റർ മോർച്ചറിയിൽ.ഞായറാഴ്ച രാവിലെ 8.30 നു വള്ളിച്ചിറയിലെ വസതിയിൽ കൊണ്ട് വരും.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version