Kerala

വസ്ത്ര ദാനമേ കടക്കൂ പുറത്ത് :ഇത്തവണ മുതൽ അമലോത്ഭവ കപ്പേളയിലെ മെയ്‌മാസ വണക്ക സമാപന ദിവസത്തെ വസ്ത്ര വിതരണം ഉണ്ടാവില്ലെന്ന് സൂചന

Posted on

 

പാലാ :ഇത്തവണ മുതൽ ടൗൺ അമലോത്ഭവ കപ്പേളയിലെ മെയ്‌മാസ വണക്ക സമാപന ദിവസത്തെ വസ്ത്ര വിതരണം ഉണ്ടാവില്ലെന്ന് സൂചന.എല്ലാ വർഷവും മാതാവിന്റെ മാസമായ മെയ് ഒന്ന് മുതൽ 31 വരെ ആഘോഷമായ ലദീഞ്ഞ്‌ ഉണ്ടായിരുന്നതാണ് .1970 കാലങ്ങളിലൊക്കെ പാലാ ടൗൺ മുതൽ ളാലം ജങ്ഷൻ വരെ മരിയൻ റാലിയുമുണ്ടായിരുന്നു .സി വൈ എം എൽ ന്റെ ആഭിമുഖ്യത്തിലാണ് മെയ്മാസ വണക്കം നടന്നിരുന്നത് .

എന്നാൽ ഈയടുത്ത കാലത്തായി സി വൈ എം എൽ നടത്തിപ്പുകാരും ഉടമയായ കത്തീഡ്രൽ പള്ളിയും തമ്മിലുള്ള ഉടമസ്ഥ തർക്കത്തെ തുടർന്ന് കത്തീഡ്രൽ പള്ളിയിലെ വൈദീകരും ;പള്ളി കമ്മിറ്റിക്കാരും;സി വൈ എം എൽ സംഘാടകരും  തമ്മിൽ ശക്തമായ വാക്കേറ്റം ഉണ്ടായിരുന്നു .സി വൈ എം എൽ പ്രവർത്തകർ കെട്ടിടത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതിനെ തുടർന്നായിരുന്നു വാക്കേറ്റം .നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ലെന്ന് വാദിച്ച കത്തീഡ്രൽ വിഭാഗത്തോട് എരിവുള്ള വർത്തമാനം പറഞ്ഞത് വൈദീക ചൊടിപ്പിച്ചിരുന്നു .പോലീസ് സ്ഥലത്തെത്തി ഇരു കൂട്ടരെയും സമാധാനിപ്പിക്കുക ആയിരുന്നു .

എന്നാൽ ഏതാനും ദിവസത്തിന് ശേഷം  സി വൈ എം എൽ കെട്ടിടം തകർന്ന നിലയിൽ കാണുകയായിരുന്നു .ഒരു ദിവസത്തിന് ശേഷം കത്തീഡ്രൽ പള്ളിയിലെ വൈദീകർ വന്ന് ജെ സി ബി ഉപയോഗിച്ച് അവശിഷ്ട്ടങ്ങൾ കോരി മാറ്റിയിരുന്നു .സി വൈ എം എൽ ന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അടിയന്തിര എസ് ഒ എസ് സന്ദേശം പോയെങ്കിലും ആരും പ്രതികരിച്ചില്ല .സി വൈ എം എൽ തകർന്നു കിടക്കുന്നതു കാണുവാനായി വന്ന പൊതു പ്രവർത്തകരെല്ലാം കൂടുതൽ നേരം അവിടെ തങ്ങാതിരിക്കുവാൻ ശ്രദ്ധിച്ചിരുന്നു .ചെയ്തവരെയും ,ചെയ്യിച്ചവരെയും എല്ലാം എല്ലാ പൊതു പ്രവർത്തകർക്കും അറിയാമായിരുന്നു .അതുകൊണ്ടാണ് അവർ ഓടി രക്ഷപെട്ടത്.മ്ച്ച്‌ …എന്നൊരു ശബ്ദം ഉണ്ടാക്കിയിട്ട് എന്നാ പറയാനാ എന്ന് മാത്രം പറഞ്ഞ് ഓടി രക്ഷപെടുകയായിരുന്നു എല്ലാവരും.ഒരു പൊതു പ്രവർത്തകൻ പറഞ്ഞത് ഇത്തവണ ഞാൻ ആറ് വോട്ടിനാണ് തോറ്റത് ;അടുത്ത തവണ എന്റെ പെമ്പറന്നോരാ മത്സരിക്കുന്നത് ;അച്ഛനും കപ്യാരും എതിരായാൽ ഒരു നൂറ് വോട്ടിനെങ്കിലും തോറ്റ് പോകും എന്നായിരുന്നു .

ചില പൊതു പ്രവർത്തകർ പറഞ്ഞത് മനുഷേന്റെ  കാര്യം പോലെയാ കെട്ടിടത്തിന്റെയും കാര്യം ;ഇന്ന് കാണുന്നവരെ നാളെ കാണുന്നില്ലെന്ന് പറഞ്ഞപോലെയാ എന്ന് പറഞ്ഞു അടുത്ത് നിൽക്കുന്നവരെ സപ്പോർട്ട് തരുമെന്ന് കരുതി നോക്കിയപ്പോൾ അവരെല്ലാം ആകാശത്തിലേക്കു നോക്കി നിൽക്കുകയായിരുന്നു .

പക്ഷെ കാര്യം അതുകൊണ്ടും തീർന്നിട്ടില്ല ഇനി മെയ്മാസ വണക്കത്തിന് വസ്ത്ര വിതരണം വേണ്ടെന്നാണ് കുരിശുപള്ളി കമ്മിറ്റി തീരുമാനമെന്നാണ് അറിയുവാൻ കഴിഞ്ഞത് .അമലോത്ഭവ മാതാവിന്റെ ജൂബിലി തിരുന്നാളും കുരിശുപള്ളി കമ്മിറ്റി തന്നെ നേരിട്ട് നടത്തും .നാടക മേളയും കുരിശുപള്ളി കമ്മിറ്റി തന്നെ നടത്തുമെന്നാണ് റിപ്പോർട്ടുകൾ .ഞായറാഴ്ച കുർബാനയ്ക്കിടെ ബൈബിൾ വായിക്കുന്ന സി വൈ എം എൽ കാരെ പ്രസ്തുത ചടങ്ങിൽ നിന്നും മാറ്റി നിർത്തുമെന്നും അറിയുന്നു  .സി വൈ എം എൽ പ്രവർത്തകരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പള്ളിയെ ചാരിയുള്ള പ്രവർത്തനങ്ങൾ വിലക്കുവാനും നീക്കമുണ്ട്.അതേസമയം സി വൈ എം എൽ ന്റെ മെമ്പർഷിപ്പ് ചോദിച്ചിട്ട് ലഭിക്കാത്ത ഒരു ആശാ നിലയം ഭാഗക്കാരൻ പറഞ്ഞത് അമ്മേടേം മക്കടേം സൂക്കേട് തീർന്നല്ലോ;ചാച്ചന് തൃപ്തിയായി  എന്നായിരുന്നു .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയ

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version