Kerala

ചക്കാമ്പുഴയിൽ എസ് എം വൈ എം യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനം നടന്നു

Posted on

 

ചക്കാമ്പുഴ:എസ് എം വൈ എം ചക്കാമ്പുഴ യൂണിറ്റിന്റെ 2026 വർഷത്തെ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ചക്കാമ്പുഴ ലോരേത്തു മാതാ പള്ളി ഗോൾഡൻ ജൂബിലി ഹാളിൽവെച്ച് നടന്നു.എസ് എം വൈ എം സംസ്ഥാന സിൻഡിക്കേറ്റ് മെമ്പർ സെഞ്ചു ജേക്കബ് പ്രവർത്തനവർഷഉദ്ഘാടനം നിർവഹിച്ചു. ഇടവക അസിസ്റ്റൻറ് വികാരി റവ. ഫാ. ജോസഫ് കുറുമുട്ടത്ത് മുഖ്യപ്രഭാഷണം നടത്തി.

യൂണിറ്റ് പ്രസിഡൻ്റ് ജിബിൻ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോയിൻ്റ് ഡയറക്ടർ സി.അനറ്റ് എസ് എച്ച് രാമപുരം ഫൊറോന പ്രസിഡന്റ് ജെഫിൻ റോയ് ഭാരവാഹികളായ റോണി അഗസ്റ്റിൻ,ടോം ജോസ്, ക്രിസ്റ്റി മുഞ്ഞനാട്ട് , ജസ്വിൻ റോയ്, ആഷ്ലിൻ മെറിൻ ടോം, അലൻസ ബെന്നി തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ കർമ്മരേഖയുടെ പ്രകാശന കർമ്മവും നടന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version