Kerala
ഇന്ന് മുതൽ 3 ദിവസത്തേക്ക് പാലാ നഗരസഭയിൽ വളർത്തുനായകൾക്കുള്ള പേവിഷബാധ പ്രതിരോധ കുത്തിവയ്പ് ക്യാമ്പ് നടക്കും
പാലാ നഗരസഭയുടെ സാമ്പത്തിക വർഷത്തെ വളർത്തുനായകൾക്കുള്ള പേവിഷബാധ പ്രതിരോധ കുത്തിവയ്പ് ക്യാമ്പ് ചെയർപേഴ്‌സൺ ദിയാ ബിനു ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ സനൽ രാഘവൻ , ടോമിൻ എന്നിവർ പങ്കെടുത്തു. നഗരസഭാ സ്റ്റാഫിന്റെ സാന്നിധ്യത്തിലും വെറ്ററിനറി ഡോക്ടർ യോഗിയുടെ നേതൃത്വത്തിലുമാണ് ക്യാമ്പ് നടത്തിയത്.
പരിപാടിയിൽ വലിയ ജനപങ്കാളിത്തം ഉണ്ടായിരുന്നു; നിരവധി വളർത്തുമൃഗങ്ങൾ ഈ സേവനത്തിൽ നിന്ന് പ്രയോജനപ്പെട്ടു. മൂന്ന് ദിവസങ്ങളിലായി പാലാ നഗരസഭയിലെ വിവിധ ഭാഗങ്ങളിൽ ഈ ക്യാമ്പെയ്ൻ നടപ്പാക്കുന്നതാണ്.വളർത്ത് നായകൾ ഉള്ളവർ ഈ സേവനം പ്രയോജനപ്പെടുത്തണമെന്ന് ചെയർപേഴ്‌സൻ അഭ്യർത്ഥിച്ചു.