Kerala
പുലിയന്നൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടി ഉയർന്നു
പാലാ :ദേവ മന്ത്രങ്ങൾ ഉരുവിട്ട സന്ധ്യയിൽ പുലിയന്നൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടി ഉയർന്നു .തുടർന്ന് നന്ദ ഗോവിന്ദം ഭജൻസിന്റെ സാന്ദ്രാനന്ദ ലയവും നടന്നു .
തിരുവുത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് .രാവിലെ 3മുതൽ 6വരെ നിർമ്മാല്യ ദർശനം ,രുദ്രാഭിഷേകം ;വിശേഷാൽ പൂജകൾ . 8.30 മുതൽ ശ്രീബലി എഴുന്നെള്ളിപ്പ് ;10 മുതൽ ഉത്സവബലി .12.30 മുതൽ ഉത്സവബലി ദർശനം .
വൈകിട്ട് 3 മുതൽ ഇറക്കി പൂജ .5 നു തിരുവാതിര .5.30 വീരനാട്യ നടനം .6.15 നു ചാക്യാർ കൂത്ത് .6.15 ദീപാരാധന ,ചുറ്റുവിളക്ക് 7.30 ന് കഥകളി മേജർസെറ്റ് .8.30 ന് കൊടിക്കീഴിൽ വിളക്ക് ,ചുറ്റുവിളക്ക്