Kerala

കേന്ദ്ര ബജറ്റിൽ കേരളത്തെ കുറിച്ച് ഒരു വാക്ക് പോലും പരാമർശിച്ചിട്ടില്ല : പിണറായി വിജയൻ :മൂന്നാം തവണയും എൽ ഡി എഫ് അധികാരത്തിൽ വരും :ജോസ് കെ മാണി

Posted on

ആറന്മുള :കേരളത്തെ കുറിച്ച് കേന്ദ്ര ബജറ്റിൽ ഒരു വാക്ക് പോലും ഉരിയാടാൻ കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമന്‌ കഴിഞ്ഞില്ല .തലേ ദിവസം ഇറങ്ങിയ ഇക്കണോമിക്സ് റിപ്പോർട്ടിൽ കേരളം പല കാര്യങ്ങളിലും രാജ്യത്ത് ഒന്നാം സ്ഥാനക്കാരാണെന്ന് പറയുമ്പോഴാണ് കേരളത്തെ ബജറ്റിൽ അവഗണിച്ചത് .എൽ ഡി എഫിന്റവെ നേതൃത്വത്തിലുള്ള വികസന മുന്നേറ്റ ജാഥാ ആറന്മുളയിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

ആരോഗ്യ രംഗത്ത് രാജ്യത്ത് ഒന്നാം സ്ഥാനത്ത് നിൽക്കുന്ന കേരളത്തിന് എയിംസ് അനുവദിച്ചപ്പോൾ ഒന്ന് പോലും അനുവദിച്ചിട്ടില്ല .ആയുർവേദ മേഖലയ്ക്കും കേരളത്തിന് ഒന്നും ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടി കാട്ടി .മൂന്നാം തവണയും എൽ ഡി എഫ് ഈ കേരളത്തിലെ ഭരണം നേടുമെന്ന് ജാഥാ ക്യാപ്റ്റൻ ജോസ് കെ മാണി അഭിപ്രായപ്പെട്ടു.കർഷകർക്കും ;കർഷക തൊഴിലാളികൾക്കും ക്ഷേമകരമായ ഒട്ടേറെ പ്രവർത്തനങ്ങളാണ് എൽ ഡി എഫ് സർക്കാർ നടത്തിയിട്ടുള്ളത്.വന്യജീവി നാട്ടിലിറങ്ങുന്ന പ്രശ്നത്തിൽ സർക്കാർ കര്ഷകരോടൊപ്പമാണ് നിന്നത് എന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി .

ജോസ് കെ മാണി നയിക്കുന്ന വികസന മുന്നേറ്റ ജാഥാ പത്തനംതിട്ട ;കോട്ടയം ;ഇടുക്കി ;ഏറനാല്‌ളാം ജില്ലയിലാണ് പര്യടനം നടത്തുന്നത്.കെ കെ ശൈലജ ടീച്ചർ (സിപിഐ എം)പി കെ ബിജു (സിപിഐ എം)പി പി സുനീർ എംപി (സിപിഐ)സാബു ജോർജ് (ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ)സുഭാഷ് പുഞ്ചക്കോട്ടിൽ (എൻസിപി)ഡോ. വർഗീസ് ജോർജ് (ആർജെഡി)മാത്യൂസ് കോലഞ്ചേരി (കോൺഗ്രസ് എസ്)കെ ജി പ്രേംജിത്ത് (കേരള കോൺഗ്രസ് ബി)ഫ്രാൻസിസ് തോമസ് (ജനാധിപത്യ കേരള കോൺഗ്രസ്)എം എ ലത്തീഫ് (ഐഎൻഎൽ)ബിനോയ് ജോസഫ് (കേരള കോൺഗ്രസ് സ്കറിയ) എന്നിവരാണ് മധ്യമേഖല ജാഥ അംഗങ്ങൾ.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version