Kerala
അമലോത്ഭവ ജൂബിലി തിരുന്നാൾ ചടങ്ങുകളിൽ സി വൈ എം എൽ നെ സഹകരിപ്പിക്കില്ല
പാലാ :അമലോത്ഭവ ദൈവ മാതാവിന്റെ ജൂബിലി തിരുന്നാൾ ചടങ്ങുകളിൽ സി വൈ എം എൽ നെ പങ്കെടുപ്പിക്കേണ്ടെന്ന് ഇന്നലെ ചേർന്ന കുരിശുപള്ളി യോഗത്തിൽ തീരുമാനമായി.കത്തീഡ്രൽ പള്ളി പ്രതിനിധിയാണ് ഇക്കാര്യം യോഗത്തിൽ അറിയിച്ചത്.യോഗത്തിൽ ഒരു എതിർപ്പും ആരും ഉയർത്തിയില്ല .
ളാലം സെന്റ് മേരീസ് പള്ളിയിലാണ് യോഗം ചേർന്നത് .കാലാ കാലങ്ങളിലായി സി വൈ എം എൽ പ്രവർത്തകർക്ക് വലിയ പങ്കാളിത്വമാണ് ജൂബിലി തിരുനാളിൽ ഉണ്ടായിരുന്നത് .സി വൈ എം എലിന്റെ ടൂ വീലർ ഫാൻസി ഡ്രസ്സ് മത്സരവും ;ടാബ്ലോ യും ,സാംസ്ക്കാരിക ഘോഷ യാത്രയും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
ഇന്നലെ പട്ടാപ്പകൽ പൊളിച്ച സി വൈ എം എൽ ന്റെ ഉപകരണങ്ങളും സാധന സാമഗ്രികളും ജെ സി ബി ഉപയോഗിച്ച് ലോറിയിൽ കയറ്റിക്കൊണ്ടു പോയി .പ്രതിഷേധത്തിന്റെ ഒരു കണിക പോലും ഉയർന്നിരുന്നില്ല .അതേസമയം പൊതുജനങ്ങൾ സി വൈ എം എൽ പ്രവർത്തകർക്ക് എതിരായാണ് പ്രതികരിച്ചത്.സി വൈ എം എൽ ന്റെ മെമ്പർഷിപ്പ് മറ്റാർക്കും നൽകാത്തത് പൊതു പ്രവർത്തകരിൽ കടുത്ത ആശങ്ക ഉണ്ടാക്കിയിരുന്നു .മെയ്മാസത്തിൻലെ മാതാവിന്റെ വണക്കമാസത്തിലെ തിരുന്നാൾ പരിപാടികളിലും സി വൈ എം എൽ നെ ഒഴിവാക്കും എന്നാണ് അറിയാൻ കഴിഞ്ഞത് .സാധുക്കൾക്കുള്ള വസ്ത്ര വിതരണത്തിന്റെ നടത്തിപ്പ് സി വൈ എം എൽ നായിരുന്നു .അതിപ്രാവശ്യം സഭ നേരിട്ട് നടത്തുമെന്നാണ് അറിയുന്നത് .സി വൈ എം എൽ ന്റെ മെമ്പർഷിപ്പിനായി ശ്രമിച്ചു കിട്ടാതായവരെല്ലാം വളരെ ആഹ്ദളാത്തിലാണ് .