Kerala
പാലാ പൊൻകുന്നം റൂട്ടിലെ ടാക്സി സ്റ്റാൻഡ് അപകടാവസ്ഥയിൽ :തൊഴിൽ സുരക്ഷാ ഉറപ്പ് വരുത്തണമെന്ന് ടാക്‌സി ഡ്രൈവർമാർ
പാലാ പൊൻകുന്നം പാലത്തിന്റെ സമീപത്ത് പ്രവർത്തിക്കുന്ന ടാക്സി സ്റ്റാൻഡ് അപകടാവസ്ഥയിലായി .ഇതിന്റെ തൊട്ടു മുൻപിലുള്ള റോഡിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് ഒഴുകി പോകുന്നത്.അരനൂറ്റാണ്ടായി ഇങ്ങനെ ജലം ഒഴുകി വലിയ ഗർത്തം രൂപം കൊണ്ടിരിക്കയാണ് .
ഇങ്ങനെയുള്ള വെള്ളമൊഴുക്ക് മൂലം ടാക്സി സ്റ്റാൻഡ് സ്ഥിതി ചെയ്യുന്ന ഭാഗം ഇപ്പോൾ ഇരുന്നു കൊണ്ടിരിക്കുന്നതിന്റെ ഭാഗമായി കോൺക്രീറ്റ് വരെ പൊട്ടി അടർന്നു കൊണ്ടിരിക്കുകയാണ് .ഡ്രൈവർമാർ വാഹനം പാർക്ക് ചെയ്യുന്നിടങ്ങളിലും പൊട്ടി വിണ്ടു കീറിയിട്ടുണ്ട്.കഴിഞ്ഞ മുപ്പതു വർഷമായി ടാക്സി ഓടിച്ചു ജീവിക്കുന്ന തൊഴിലാളികൾക്ക് തൊഴിൽ സംരക്ഷണം ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികൾ അധികാരികൾക്ക് കൊടുത്തിട്ടുണ്ടെന്ന് ടാക്സി ഡ്രൈവർമാർ കോട്ടയം മീഡിയയോട് പറഞ്ഞു .
കെ എം മാണിയുടെ ഫണ്ടിൽ പെടുത്തിയാണ് നഗര വൽക്കരണത്തിന്റെ ഭാഗമായി ഞങ്ങളെ ഇങ്ങോട്ട് മാറ്റിയത് .ഇവിടെ ഇപ്പോൾ വൻ ഗർത്തം രൂപപ്പെട്ടിരിക്കയാണ് .എന്നാണ് ഇത് ഇടിഞ്ഞു പൊളിഞ്ഞു ഈ ഗർത്തത്തിൽ വീഴുന്നതിന്ന് അറിയില്ല .ഊബർ ടാക്സി മൂലം തൊഴിൽ തട്ടിപ്പറിക്കൽ പെരുകുന്ന ഇക്കാലത്ത് വാഹനവും ഗർത്തത്തിലാവുന്ന അവസ്ഥയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമെന്ന് പാലാ പൊൻകുന്നം വലിയ പാലം ജങ്ഷനിലെ ടാക്സി ഡ്രൈവർമാർ ആവശ്യപ്പെട്ടു .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ