Kerala

കലാ സാംസ്കാരിക രംഗത്ത് ഗുരുതുല്യ സംഭാവനകൾ നാടിന് നൽകിയ സാംസ്കാരിക കേന്ദ്രമായ സി വൈ എം എൽ തകർക്കപ്പെട്ടിട്ട് പ്രതികരിക്കേണ്ട പാലായിലെ പൊതുരംഗത്തെ നേതൃത്വങ്ങൾ മൗനം പാലിക്കുന്നതും അപലപനീയം തന്നെ.സാബു അബ്രാഹം 

Posted on

 

പാലാ CYML ഓഫീസ് തകർക്കുന്നതിൻ്റെ മുഴുവൻ CCTV ദൃശ്യങ്ങളും പുറത്തുവന്നിരിക്കുകയാണ്. കൈയിൽ കിട്ടിയത് എല്ലാം ഞാൻ Fb യിൽ post ചെയ്യുന്നു.
പാലാ കുരിശു പള്ളിയോട് ചേർന്നിരിക്കുന്ന CYML ഓഫീസ് തകർത്തതുമായി ബന്ധപ്പെട്ട് മറ്റ് മതസ്ഥരെ സംശയിക്കുന്ന രീതിയിൽ വഴി തിരിച്ചു വിട്ട് വർഗീയത ഇളക്കാനും രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ചിലരുടെ ഹീന ശ്രമങ്ങൾ ആദ്യം തിരിച്ചറിയുക. വർഗീയത വിതയ്ക്കപ്പെടുന്നവരുടെ എണ്ണം കൂടി വരുന്ന കാലത്ത് പാലായ്ക്ക് പുറത്തും വിദേശത്തുള്ളവരും തെറ്റിദ്ധരിപ്പിക്കപ്പെടരുത് എന്നു കരുതി കൂടിയാണ് ഇപ്പോൾ തന്നെ ഇത് പോസ്റ്റ് ചെയ്യുന്നത്.

പാലായുടെ പഴമയും പാരമ്പര്യവും കാത്തു സൂക്ഷിക്കുവാൻ എന്നും മുന്നിൽ നിന്ന് നയിക്കുന്ന CYML ൻ്റെ ഓഫീസ്, എന്ത് തർക്കത്തിൻ്റെ പേരിലാണെങ്കിലും ഇരുട്ടിൻ്റെ മറവിൽ തകർക്കപ്പെട്ടത് അപലപനീയമാണ്. പോലീസിൽ കേസും തർക്കവും നിലനിൽക്കുമ്പോൾ ഒരു കെട്ടിടം തകർക്കപ്പെട്ടാൽ സംശയനിഴൽ എതിർ കക്ഷിയിലേക്ക് വരാം. പാലാ കത്തീഡ്രൽ പള്ളിയും CYML മായി ചർച്ചകൾ നടന്നു വരികയാണെന്ന് അറിഞ്ഞിരുന്നു. അതിനിടയിലാണ് ഈ സംഭവം.

ഈ സംഭവം നടന്നിട്ട് 24 മണിക്കൂർ കഴിഞ്ഞിട്ടും എന്ത് കൊണ്ട് പോലീസ് ആരെയും പിടി കൂടുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നു. ഇത് ഒരു ക്രിമിനൽ ആക്ടിവിറ്റി അല്ല, ജനങ്ങൾക്ക് അസൗകര്യ മുണ്ടാകാതിരിക്കാൻ പാതിരാത്രി പൊളിച്ചതാണ് എന്ന വിചിത്ര ന്യായങ്ങൾ ഇനി വരാവുന്നതാണ്.
എന്ത് ന്യായം പറഞ്ഞാലും പതിറ്റാണ്ടുകളായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു ഓഫീസിൽ എത്രയോ കാലം പഴക്കമുള്ള രേഖകൾ ,ഫോട്ടോകൾ അങ്ങനെ അമൂല്യമായ വിലമതിക്കുന്ന എത്രയോ വസ്തുക്കൾ ഉണ്ടാകാം. അതുൾപ്പെടെ നശിപ്പിക്കപ്പെടുന്ന പ്രവൃത്തി തികച്ചും അപലപനീയമാണ്. അത് പാലായുടെ പാരമ്പര്യത്തിനും ക്രൈസ്തവ സാക്ഷ്യത്തിനും ചേർന്നതല്ല. കലാ സാംസ്കാരിക രംഗത്ത് ഗുരുതുല്യ സംഭാവനകൾ നാടിന് നൽകിയ സാംസ്കാരിക കേന്ദ്രം തകർക്കപ്പെട്ടിട്ട്, പ്രതികരിക്കേണ്ട പാലായിലെ പൊതുരംഗത്തെ നേതൃത്വങ്ങൾ മൗനം പാലിക്കുന്നതും അപലപനീയം തന്നെ.

എത്രയും വേഗം പോലീസ് അന്വേഷിച്ച് സത്യാ വസ്ത പുറത്ത് കൊണ്ടു വരേണ്ടതാണ്. പാലായുടെ അന്തസ്സിനും, കുരിശു പള്ളിയുടെ ഖ്യാതിക്കും, ആത്മീയതയ്ക്കും മങ്ങലേൽപിക്കുന്ന കള്ള കഥകളുടെ കാർമേഖങ്ങൾ എത്രയും വേഗം നീങ്ങി പോകേണ്ടത് പാലാക്കാരുടെ ആഗ്രഹവും ആവശ്യവുമാണ്.

“നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും” എന്ന് കർത്താവ് അരുളി ചെയ്തതല്ലേ. സത്യാഗ്രഹ സമരങ്ങളിലൂടെ നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച 1947 ഓഗസ്റ്റ് 15 നാണ് CYM L ഉം സ്ഥാപിക്കപ്പെട്ടത്. ഏറ്റവും വലിയ സത്യാന്വേഷിയായിരുന്ന മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ജനുവരി 30 ന് എല്ലാ വർഷവും സമുചിതമായി ആചരിക്കുന്ന സംഘടനയാണ് CYML. ലോക പ്രശസ്തമായ പാലാ ജൂബിലിയുടെ അണിയറ പ്രവർത്തകർ, നാടക മത്സരങ്ങൾ, ടു വീലർ ഫാൻസിഡ്രസ് എല്ലാം ഏറ്റെടുത്ത് നടത്തുന്നവർ. പാലായുടെ ഹൃദയസ്പന്ദനം ഏറ്റെടുത്ത സഹൃദയർ. അവരെ തകർക്കാൻ ശ്രമിക്കുന്നത് സത്യത്തിന് സാക്ഷ്യം വഹിക്കലല്ല. അവരെ ചേർത്ത് പിടിക്കാം. എല്ലാവർക്കും സ്വീകാര്യമായ രീതിയിൽ തർക്കങ്ങളെല്ലാം സത്യ സന്ധമായി എത്രയും വേഗം പരിഹരിക്കപ്പെടട്ടെ – സത്യത്തിന് സാക്ഷ്യം വഹിക്കാൻ പാലായ്ക്ക് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.

സാബു എബ്രഹാം – പാലാ .(മുൻ കൗൺസിലർ)

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version