Kottayam

സി വൈ എം എൽ ആസ്ഥാനം തകർത്ത സംഭവത്തിൽ ആശങ്കയറിയിച്ച് ബിജെപി ന്യൂനപക്ഷ മോർച്ച സംസ്ഥാന അധ്യക്ഷൻ സുമിത് ജോർജ്

Posted on

കോട്ടയം;പാലാ നഗരത്തിൽ വലിയകുരിശുപള്ളിക്ക് സമീപം സി വൈ എം എൽ ആസ്ഥാനം ഇരുട്ടിന്റെ മറവിൽ തകർത്തവരെ കണ്ടെത്തണമെന്ന് ബിജെപി ന്യൂനപക്ഷ മോർച്ച സംസ്ഥാന അധ്യക്ഷൻ സുമിത് ജോർജ്,പാലാ പോലെ മത മൈത്രിക്ക് പേരുകേട്ട ഒരു പ്രദേശത്ത് സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവച്ചത്,ഇന്നലെ കുരിശുപള്ളിക്ക് അടുത്തുള്ള കെട്ടിടത്തിന് നേർക്കാണ് ആക്രമണം ഉണ്ടായതെങ്കിൽ നാളെ പള്ളിക്ക് നേരെയും ഇത്തരത്തിൽ അതിക്രമം ഉണ്ടാകാം എന്ന് സുമിത് ആശങ്ക പ്രകടിപ്പിച്ചു,സ്ഥലവും സാഹചര്യവും സംബന്ധിച്ച ഊഹാ പോഹങ്ങളല്ല വിഷയത്തിൽ അധികാരികളുടെ ഭാഗത്തുനിന്നുള്ള വ്യക്തതയാണ് ജനങ്ങൾക്ക് ആവശ്യമെന്നും ന്യൂനപക്ഷ മോർച്ച സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.

കെട്ടിടത്തിനടുത്തും സമീപ ഭാഗങ്ങളിലുമുള്ള സിസിടീവികൾ കട്ട് ചെയ്തതും പ്രവർത്തന രഹിതമായതിന് പിന്നിലും വൻ ഗൂഗലോചനയുണ്ടെന്നും സുമിത് ജോർജ് പറഞ്ഞു.വിഷയത്തിൽ അടിയന്തിര നടപടി ആവശ്യപ്പെട്ട് പാലാ ഡിവൈഎസ്പിയെ നേരിൽ കാണുമെന്നും ന്യൂനപക്ഷ മോർച്ച സംസ്ഥാന അധ്യക്ഷൻ പാലാ മീഡിയ അക്കാദമിയിൽ സംഘടിപ്പിച്ച വാർത്താ സമ്മേളത്തിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version