Kerala

സി വൈ എം എൽ തകർന്നു:ഒരക്ഷരം ഉരിയാടാതെ രാഷ്ട്രീയ പാർട്ടികളും; സംഘടനകളും ;മാധ്യമങ്ങളും

Posted on

പാലാ :കാത്തലിക് യെങ് മെൻസ് ലീഗ് എന്ന സി വൈ എം എൽ അതിരാവിലെ തകർന്നു കിടക്കുന്നതു കണ്ടിട്ട് ഒരു രാഷ്ട്രീയ പാർട്ടികളും ;സംഘടകളും ഒന്നും ഉരിയാടിയിട്ടില്ല .രാഷ്ട്രീയ പാർട്ടി നേതാക്കൾ സ്ഥലം സന്ദർശിച്ചിട്ട് ആംഗ്യ ഭാഷയിൽ ചില ഗോഷ്ടികൾ കാണിച്ച് സ്ഥലത്ത് നിന്നും മുങ്ങുകയാണ് ചെയ്തു കൊണ്ടിരിക്കുന്നത് .

ചില നേതാക്കൾ സ്ഥലം സന്ദർശിച്ചിട്ട് മൂക്കത്ത് വിരൽ വച്ചു ; ചിലർ അയ്യോ കഷ്ട്ടം എന്ന് മാത്രം പറഞ്ഞു .ചിലർ എന്നാ പറയാനാ എന്ന് മാത്രം പറഞ്ഞു .ഹോ ..ഹൌ …ഛെ …എന്നൊക്കെയാണ് രാഷ്ട്രീയ നേതാക്കൾ പറയുന്നത് .നിയമ സഭാ തെരെഞ്ഞെടുപ്പ് പടി വാതുക്കൽ എത്തിയതോടെ പാലാ കേരളത്തിലെ തന്നെ ശ്രദ്ധിക്കപ്പെടുന്ന പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്ന്  ആവുമെന്നുള്ളതിനാൽ മൂന്നു മുന്നണികളും മൗന വൃതത്തിലാണ് .ജോസ് കെ മാണി ;ഷോൺ ജോർജ് ;മാണി സി കാപ്പൻ എന്നിവരാണ് മൂന്നു മുന്നണികളിലുമായി മത്സരിക്കുന്നത് .

സി വൈ എം എൽ പ്രവർത്തകർ ആകട്ടെ കൂടിയാലോചനകളിലുമാണ്.അഭിഭാഷകരുമായി അവരും ബന്ധപ്പെടുന്നുണ്ട് .പത്രക്കാർ തരാ തരത്തിന് വർത്തമാനങ്ങൾ പറയുന്നുണ്ട്‌ .രണ്ടു പേരുടെയും കൂടെ നിക്കുന്നവരാണ് അധികവും .പോലീസ് ഇതൊന്നും മറിഞ്ഞില്ലല്ലോ എന്നും പറഞ്ഞ് ഈ പ്രശ്നം പോലീസിന്റെ പിടലിക്കിട്ട് വയ്ക്കുന്ന രാഷ്ട്രീയക്കാരും ഇല്ലാതില്ല .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version