Kottayam

1947 ൽ പാലായിലെ ഒരു പറ്റം ക്രൈസ്തവ ചെറുപ്പക്കാർ കൂടി രൂപം കൊടുത്ത സാംസ്ക്കാരിക സംഘടനാ സി വൈ എം എൽ

Posted on

പാലാ :1947 ൽ പാലായിലെ ഒരു പറ്റം  ക്രൈസ്തവ ചെറുപ്പക്കാർ രൂപം കൊടുത്ത സാംസ്ക്കാരിക സംഘടനയായിരുന്നു കാത്തലിക് യെങ്  മെൻസ് ലീഗ് .അക്കാലത്ത് യുവാക്കൾക്ക് കൂടിച്ചേരാൻ ഒരു വേദി ഇല്ലാതിരുന്നപ്പോൾ ;അഗസ്റ്റിൻ വട്ടക്കുന്നേലും ,അപ്പച്ചൻ മണ്ണാർകാറ്റും ,പി എം മാത്യു പന്തപ്ലാക്കലിന്റെയും(പന്തലിച്ചയാൻ) ഒക്കെ നേതൃത്വത്തിലാണ് സി വൈ എം എൽ രൂപീകൃതമായത് .

അക്കാലത്തെ ബിഷപ് വയലിൽ പിതാവിന്റെയൊക്കെ അനുഗ്രഹവും ഈ സംഘടനയ്ക്കുണ്ടായിരുന്നു .ചെറുപ്പക്കാർ കൂടി ചേർന്ന് നാടക സമിതിയുണ്ടാക്കി കേരളമാകെ വിശുദ്ധ സെബാസ്ത്യാനോസ് എന്ന ചരിത്ര നാടകം അവതരിപ്പിച്ചിരുന്നു .കേരളമാകെ ശ്രദ്ധ പിടിച്ചു പറ്റിയ നാടകമായിരുന്നു സി വൈ എം എൽ ന്റെ വിശുദ്ധ സെബാസ്ത്യാനോസ് .തുടർന്ന് ഗവർണ്ണർ പീലാത്തോസ് എന്ന ചരിത്ര നാടകവും അവതരിപ്പിച്ചിരുന്നു .

അന്ന് സെബാസ്ത്യനോസായി വേഷമിട്ട ജേക്കബ്ബ് ഇലഞ്ഞിമറ്റത്തെ നാടകം കണ്ട പിതാക്കന്മാർ വരെ അഭിനന്ദിച്ചിരുന്നു.ബാരാബസായി അഭിനയിച്ച കൃഷ്ണൻകുട്ടി ചേട്ടനെ ഇപ്പോഴും പലരും ഓർക്കുന്നു .അശോകൻ ഹോട്ടലിലെ ജീവനക്കാരനായിരുന്നു അദ്ദേഹം .അനൂപ് എന്ന അരൂപി ;പാറമ്പുഴ ജോർജ് എന്നിവരായിരുന്നു കോമഡി അവതരിപ്പിച്ചിരുന്നത്.സുപ്രിയാ സൗണ്ടസ് നടത്തിപ്പുകാരനായിരുന്ന തോമസ് വർക്കി യും ഒക്കെ സി വൈ എം എൽ അഭിനേതാവായിരുന്നു .അൾത്താര എന്ന സാമൂഹ്യ നാടകവും സി വൈ എം എൽ അവതരിപ്പിച്ചിരുന്നു .കുമ്പസാര രഹസ്യം വെളിപ്പെടുത്താത്തതിന്റെ പേരിൽ കൊലക്കയർ സ്വീകരിച്ച വൈദീകനായി വേഷമിട്ടത് രാജു എന്ന അനൗൺസ്‌മെന്റ് കലാകാരനായിരുന്നു .ഇന്ന് ടൗൺഹാൾ സ്ഥിതി ചെയ്യുന്ന കൊട്ടുകാപ്പള്ളി പറമ്പിലായിരുന്നു സി വൈ എം എൽ നാടകമേള നടന്നിരുന്നത് .അൾത്താര നാടകം പകുതി അവതരിപ്പിച്ച ശേഷം ളാലം പള്ളിയിലെ ഉയിർപ്പ് കുർബാന കഴിഞ്ഞു ബാക്കി പകുതിയും അവതരിപ്പിച്ച ചരിത്രവും സി വൈ എം എല്ലിനുണ്ട് .

1957 ൽ ആദ്യത്തെ കമ്യൂണിസ്റ്റ് സർക്കാർ ഇ എം എസ്സിന്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്നപ്പോൾ കത്തോലിക്കാ സഭയും കോൺഗ്രസും ആ സർക്കാരിനെതിരെ വിമോചന സമരം നടത്തി .ആ സമരങ്ങളിൽ സി വൈ എം എൽ പ്രവർത്തകരും പങ്കാളികളായിരുന്നു .കാപ്പി വാദികൾ സി വൈ എം എലിൽ ശേഖരിച്ച് വച്ച് ക്രിസ്റ്റഫർ സേന രൂപീകരിച്ചപ്പോൾ സി വൈ എം എല്ലിന്റെ അകത്തളങ്ങളിൽ സമരാഹ്വാനം മുഴങ്ങി .

അന്ന് മൈക്കില്ലാത്ത കല ഘട്ടത്തിൽ വയലിൽ പിതാവ് മുദ്രാവാക്യം വിളിച്ചു കൊടുത്തപ്പോൾ പിറകിൽ നിൽക്കുന്ന സ്ത്രീകൾക്ക്  ഒന്നും കേൾക്കാൻ പറ്റിയില്ല .അവർ വിളിച്ചു പറഞ്ഞു മുന്നേ പോകുന്ന വയലിൽ പിതാവേ ;ധീരതയോടെ നയിച്ചോളൂ ,ഞങ്ങളുമുണ്ടെ പിന്നാലെ ;പിതാവ് പറയുന്നതെല്ലാം സിന്ദാബാദ്.ആ സമരങ്ങൾക്കെല്ലാം ഊടും പാവുമായി സി വൈ എം എൽ പ്രവർത്തകരും ഉണ്ടായിരുന്നു .

സി വൈ എം എല്ലിന്റെ വേദിയിലാണ് ഹാസ്യ കഥാ പ്രസംഗകനായ വി ഡി രാജപ്പൻ തന്റെ ആദ്യ കഥ പ്രസംഗമായ പൊത്തുപുത്രി 1975 ൽ അവതരിപ്പിച്ചത് .മീനച്ചിൽ താലൂക്കിലെ അദ്ദേഹത്തിന്റെ ആദ്യ വേദിയും സി വൈ എം എൽ ആയിരുന്നു .അടുത്ത വർഷവും അദ്ദേഹം ആ കഥ തന്നെ വീണ്ടും അവതരിപ്പിക്കുകയും അടുത്ത വര്ഷം ചികയുന്ന സുന്ദരി അവതരിപ്പിക്കുകയും ചെയ്തു .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version