Kerala

പാലായുടെ സാംസ്ക്കാരിക കേന്ദ്രമായ സി വൈ എം എൽ തകർത്ത നിലയിൽ

Posted on

പാലായിലെ ആദ്യത്തെ സാംസ്ക്കാരിക കേന്ദ്രമായ സി വൈ എം എൽ പൊളിച്ചു നീക്കിയ നിലയിൽ കണ്ടെത്തി .ഇന്നലെ രാത്രി ജെ സി ബി ഉപയോഗിച്ചാണ് പൊളിച്ചു നീക്കിയതെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ .

കഴിഞ്ഞ ദിവസമാണ് ഗാന്ധിജി അനുസ്മരണം ഇവർ നടത്തിയത്.കാത്തലിക് യൂത്ത് മെൻസ് ലീഗിന്റെ ഇപ്പോഴത്തെ പ്രസിഡണ്ട് സതീഷ് മണർകാട് ആണ് .പാലായുടെ സാംസ്ക്കാരിക മേഖലയിൽ ഒട്ടേറെ സംഭാവന ചെയ്ത ക്ലബ്ബാണ് സി വൈ എം എൽ .ഇതിന്റെ ഉടമസ്ഥതയേ കുറിച്ച് കേസുകൾ സഭയുമായി നിലവിലുണ്ട് .അതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നും അറിയുന്നു.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version