Kerala

സർക്കാരിന്റെ ധൂർത്തിന്റെയും കെടുകാര്യസ്ഥതയുടെയും ഭാരം താങ്ങേണ്ടി വരുന്നത് ജീവനക്കാർ:മുൻമന്ത്രി  കെ സി ജോസഫ്

Posted on

 

കോട്ടയം സർക്കാർ നടത്തുന്ന ധൂർത്തിന്റെയും കെടുകാര്യസ്ഥതയും ഭാരം താങ്ങേണ്ടി വരുന്നത് സർക്കാർ ജീവനക്കാരാണെന്ന് മുൻമന്ത്രി  കെ സി ജോസഫ് അഭിപ്രായപ്പെട്ടു കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്റെ നാല്പതാം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യു സംസാരിക്കുകയായിരുന്നു അദ്ദേഹം സർക്കാർ ജീവനക്കാരുടെ കൊടുത്തു തീർക്കാനുള്ള ആനുകൂല്യങ്ങൾ എത്രയും വേഗം കൊടുത്തു തീർക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു ഇത്രയും നാൾ ശമ്പള പരിഷ്കരണ കമ്മീഷനെ വെക്കാതെ ഇപ്പോൾ കമ്മീഷനെ നിയമിച്ചു സാമ്പത്തിക ഭാരം അടുത്ത സർക്കാരിൽ അടിച്ചേല്പിച്ചിരിക്കുകയാണ്.

ജില്ലാ പ്രസിഡന്റ് ആർ എൽ ശ്യാംരാജ് അധ്യക്ഷനായിരുന്നു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ സി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. സംഘടനാ ചർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ബി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഇസിസി വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ജി ഗോപകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഐ സുബൈർ കുട്ടി, എസ്. ബിനോജ് എൻജിഒ അസോസിയേഷൻ സംസ്ഥാന ട്രഷറർ ബി പി ബോവിൻ, സതീഷ് ജോർജ്, പി ജെ ആന്റണി, രെഞ്ചു കെ മാത്യു, മോൻസി അലക്സാണ്ടർ, ജി. ജയശങ്കർ പ്രസാദ്, പ്രദീപ്പുമാർ, രമേശ്‌കുമാർ. ടി, ഡോ മുഹ്സിന, അരുൺകുമാർ എൻ, മാത്തുക്കുട്ടി കുരുവിള എന്നിവർ പ്രസംഗിച്ചു. സർവീസിൽ നിന്നും റിട്ടയർ ചെയ്ത മുൻ ജില്ലാ പ്രസിഡന്റ് ജി ജയശങ്കർ പ്രസാദിനെ ആദരിച്ചു.

ഭാരവാഹികൾ

പ്രസിഡന്റ് ആർ എൽ ശ്യാംരാജ്

വൈസ് പ്രസിഡന്റ്

1. സാബു ജോസഫ്

2. സജി. കെ ജി

സെക്രട്ടറി അരുൺകുമാർ എൻ

ജോയിൻ സെക്രട്ടറി

1. സനിത്കുമാർ എൻ. ടി

2. ദിലീപ് ടി കൊച്ചുണ്ണി.

ട്രെഷറെർ മാത്തുക്കുട്ടി കുരുവിള വനിതാ ഫോറം കൺവീനർ ഷീജ ബീവി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version