Kottayam
പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ വിളംബര ജാഥയും യും വാഹന റാലിയും നടത്തി
പെരിങ്ങുളം:സ്കൂളിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ മുന്നോടിയായി വിപുലമായ പരിപാടികളോടെ വിളംബര ജാഥയും വാഹന റാലിയും സംഘടിപ്പിച്ചു. പൂഞ്ഞാർ, പെരിങ്ങുളം അടിവാരം തുടങ്ങിയ മേഖലകളിൽ നടന്ന റാലി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ആവേശം നാടിന് പകർന്നു നൽകി.
സ്കൂൾ അസിസ്റ്റന്റ് മാനേജർ റവ. ഫാദർ സജി അമ്മോട്ടുകുന്നേൽ വിളംബര ജാഥയുടെയും വാഹന റാലിയുടെയും ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു.
നൂറാം വർഷത്തിലേക്ക് കടക്കുന്ന വിദ്യാലയത്തിന്റെ ചരിത്രപരമായ മുന്നേറ്റത്തിൽ നാടിന്റെ സഹകരണം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.റാലിയുടെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് കാണികൾക്ക് കൗതുകവും ആവേശവുമായി.നൂറാം വാർഷികത്തിന്റെ സന്ദേശം വിളിച്ചോതുന്ന പ്ലക്കാർഡുകളും വാദ്യമേളങ്ങളും റാലിക്ക് മിഴിവേകി.ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോസുകുട്ടി ജേക്കബ്, വാർഡ് പ്രതിനിധികൾ, പിടിഎ പ്രസിഡന്റ്, എംപിടിഎ പ്രസിഡന്റ് എന്നിവർക്കൊപ്പം നിരവധി സാമൂഹിക-സാംസ്കാരിക പ്രവർത്തകരും അഭ്യുദയകാംക്ഷികളും പങ്കെടുത്തു.