Kerala
ജോസഫ് വിഭാഗത്തിന്റെ തിരുവല്ല സീറ്റ് പി ജെ കുര്യന് വേണം :തിരുവല്ലയ്ക്കു വേണ്ടി അടി തുടങ്ങി :ഇത്തവണയും മാത്യു ടി തോമസിന് ലോട്ടറി
ഇത്തവണയും തിരുവല്ലയിൽ അടി വല്ലക്കണക്കിന്.യു ഡി എഫിലെ തമ്മിലടി കൊണ്ട് നഷ്ട്ടപ്പെടുന്ന സീറ്റുകളിൽ പ്രധാനമാണ് തിരുവല്ല .കഴിഞ്ഞ പ്രാവശ്യം ജോസെഫിലെ തന്നെ തമ്മിലടിയാണ് പ്രശ്നമെങ്കിൽ ;ഇത്തവണ അത് പി ജെ കുര്യനും ജോസെഫ്ഉം ത്തിലാണ് അടിയെന്നു മാത്രം . ഘടക കക്ഷികളുടെ സീറ്റുകൾ വെച്ചുമാറാൻ യുഡിഎഫിൽ ആലോചന തുടങ്ങിയതോടെ തിരുവല്ല സീറ്റിന്റെ പേരിൽ കോൺഗ്രസ് – കേരള കോൺഗ്രസ് തർക്കം രൂക്ഷമായി. പി ജെ കുര്യൻ അനുകൂലികളാണ് സീറ്റ് കോൺഗ്രസിന് വേണമെന്ന അവകാശവാദം ശക്തമാക്കുന്നത്. അതേസമയം, കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ അഡ്വ.വർഗീസ് മാമ്മൻ സ്ഥാനാർത്ഥി പരിവേഷത്തിൽ മണ്ഡലത്തിൽ സജീവമാണ്
തിരുവല്ല സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് പരസ്യമായി ആദ്യം ആവശ്യപ്പെട്ടത് പി ജെ കുര്യനാണ്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാട് എടുത്തതോടെ ചർച്ചകൾ താൽകാലികമായി അവസാനിച്ചതുമാണ്. എന്നാൽ കോട്ടയം ജില്ലയിലെ ചില സീറ്റുകൾ വെച്ചുമാറുന്നതിനായി കോൺഗ്രസ് – കേരള കോൺഗ്രസ് ചർച്ച നടക്കുമെന്നായതോടെ കുര്യനും സംഘവും തിരുവല്ലയ്ക്കായി വീണ്ടും പിടിമുറുക്കുകയാണ്.
തിരുവല്ലയ്ക്കു പകരം റാന്നി സീറ്റ് നൽകാമെന്ന് കോൺഗ്രസ് പറയുന്നുണ്ടെങ്കിലും ജോസഫിന് താൽപ്പര്യം തിരുവല്ലയാണ്.ഇത്തവണത്തെ മാറിയ സാഹചര്യത്തിൽ തിരുവല്ല യു ഡെഫിനെ പിന്തുണയ്ക്കുമെന്നാണ് ജോസഫ് വിഭാഗം കരുതുന്നത് .കഴിഞ്ഞ തവണ പത്തനം തിട്ട ജില്ലയിലെ എല്ലാ സീറ്റുകളും എൽ ഡി എഫ് തൂത്തുവാരിയെങ്കിലും ഇത്തവണ അതുണ്ടാവില്ലെന്നുള്ള അനുമാനത്തിലാണ് യു ഡി എഫ് .