Kerala

അനേകം ഒളിമ്പ്യന്മാരെ സൃഷ്‌ടിച്ച കലാലയതിന്റെ മണ്ണിലാണ് നിങ്ങൾ മത്സരിക്കുന്നത്:ജോസ് കെ മാണി എം പി

Posted on

അനേകം ഒളിമ്പ്യന്മാരെ സൃഷ്‌ടിച്ച കലാലയതിന്റെ മണ്ണിലാണ് നിങ്ങൾ മത്സരിക്കുന്നത് എന്നുള്ള ഓർമ്മയിലാവണം ഓരോ കായീക താരവും മത്സരിക്കാനെന്ന്  ജോസ് കെ മാണി എം പി കായീക താരങ്ങളെ ഉദ്‌ബോധിപ്പിച്ചു . കേരള ബാസ്കറ്റ്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 50-ാമത് സംസ്ഥാന ജൂനിയർ പുരുഷ, വനിത ബാസ്കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജോസ് കെ മാണി എം പി .നാളെകളിൽ നിങ്ങളിൽ നിന്നാവണം ഇന്ത്യക്കാകെ പ്രതീക്ഷ നൽകുന്ന കായീക താരങ്ങൾ ഉണ്ടാവേണ്ടതെന്നും ജോസ് കെ മാണി കായീക താരങ്ങളോട് പറഞ്ഞു .കായീക താരങ്ങൾക്കൊപ്പം ബാസ്‌ക്കറ്റ് ബോൾ ത്രോ ചെയ്ത ജോസ് കെ മാണിയുടെ മൂന്നാമത്തെ ശ്രമത്തിലാണ് റിങ്ങിൽ ബോൾ വീണത്.

അഞ്ച് നാൾ നീളുന്ന ടൂർണ്ണമെൻ്റ് പാലാ ചലഞ്ചേഴ്‌സ് ബാസ്കറ്റ്ബോൾ സ്റ്റാർട്ടിംഗ് ഫൈവ് സ്പോർട്‌സ് മാനേജ്‌മെൻ്റ് എന്നിവയുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. പുരുഷ വിഭാഗത്തിത 14ഉം വനിതകളുടെ 13ഉം ടീമുകൾ പങ്കെടുക്കുന്ന ലീഗ് അടിസ്ഥാനത്തിലുള്ള ടൂർണ്ണമെൻ്റിൻ്റെ ഫൈനൽ 27ന് നടക്കും.
ഉദ്ഘാടന സമ്മേളനത്തിൽ ചലഞ്ചേഴ്സ് ബാസ്ക്കറ്റ്ബോൾ ക്ലബ്ബ് പ്രസിഡന്റ് സൂരജ് മാത്യു മണർകാട്ട് അധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ ദിയ ബിനു മത്സരം ഫ്ലാഗ്‌ഓഫ് ചെയ്തു. കേരള ബാസ്കറ്റ്‌ബോൾ അസോസിയേഷൻ സെക്രട്ടറി

പി സി ആന്റണി, ജില്ലാ സ്പോർട്ട് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു വി ഗുരുക്കൾ, രാജു ജേക്കബ് അരീത്തര,
ബിജു തെങ്ങുംപള്ളിൽ,അൽഫോൻസ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിസ്റ്റർ മിനിമോൾ മാത്യു, സിസ്റ്റർ മെൽബിൻ എഫ്സിസി, ഫാ. ഡോ. ജെയിംസ് മുല്ലശ്ശേരി, സ്റ്റീഫൻ ജോസഫ്, പ്രിൻസി സണ്ണി, , ഷാജി ജേക്കബ് പടിപ്പുരക്കൽ, സി വി സണ്ണി, ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, ബിനോയ് തോമസ്, കെ ആർ സൂരജ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version