Kerala

പാലായുടെ വികസനത്തിന് മെനക്കെടാത്തവർ മേനി ചമയുന്നു:ഉദ്‌ഘാടന തട്ടിപ്പ് തിരിച്ചറിയണമെന്ന് ടോബിൻ കെ അലക്സ്

Posted on

 

പാലാ: ജനറൽ ആശുപത്രി ലിങ്ക് റോഡ് നവീകരണ പദ്ധതിയുടെ ഇന്ന് നടത്തുന്ന ഉദ്ഘാടനം ഔദ്യോഗിക ചടങ്ങ് അല്ല എന്നും
സർക്കാരോ, പൊതുമരാമത്ത് വകുപ്പോ അറിയാതെയും അവരെ അറിയിക്കാതെയും നടത്തുന്ന സ്വകാര്യ രാഷ്ട്രീയ ചടങ്ങ് മാത്രമാണെന്നും കേരള കോൺഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ.കെ.അലക്‌സ് അറിയിച്ചു.

പൊതുമരാമത്ത് വകുപ്പ് ഔദ്യോഗിക ഉദ്ഘാടന തീയതി പ്രഖ്യാപിക്കും മുൻപ് മുതലെടുപ്പു നടത്തുവാനും മന്ത്രിയെ ഒഴിവാക്കുവാനും മറ്റു ജനപ്രതിനിധികളെയും കക്ഷി നേതാക്കളേയും മാറ്റി നിർത്തുന്നതിനും വേണ്ടിയാണ് ഈ പദ്ധതിക്കായി ചെറുവിരൽ അനക്കാത്തവർ ഉദ്ഘാടനവുമായി ഇറങ്ങിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഔദ്യോഗിക ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് പിന്നീട് നടത്തും: കഴിഞ്ഞ ബജറ്റ് സമയത്ത് ജനപ്രതിനിധികൾ ധനകാര്യ വകുപ്പിന് നൽകിയ ശുപാർശകളുടെ വിവരാവകാശ രേഖ ശേഖരിച്ചാൽ ഏതൊരാൾക്കും ഈ പദ്ധതി ആവശ്യപ്പെട്ട ജനപ്രതിനിധി ഏതെന്ന് കണ്ടെ ത്താനാവും എന്നും അദ്ദേഹം പറഞ്ഞു.
തരം താണ ഉദ്ഘാടന പരിപാടിയാണ് ഇന്ന് ചിലർ നടത്തുന്നത്. ആരാൻ്റെ കുഞ്ഞിനെ പേറുകയാണ്.പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ ആരേയും ക്ഷണിച്ചിട്ടില്ല.

സ്വകാര്യ ഉദ്ഘാടനം പ്രഖ്യാപിച്ചവർ ഔദ്യോഗിക ഉദ്ഘാടനത്തിന് വഴങ്ങണമെന്നും കാത്തിരിക്കണമെന്നും ടോബിൻ’ കെ.അലക്‌സ് അഭ്യർത്ഥിച്ചു.
കഴിഞ്ഞ അഞ്ച് ബജറ്റുകളിലും പാലായ്ക്കായി പ്രഖ്യാപിച്ച് തുകവകയിരുത്തിയ ഒറ്റ പദ്ധതിക്കു പോലും ഭരണാനുമതി വാങ്ങി ടെൻഡർ ചെയ്യിപ്പിക്കുവാൻ മെനക്കെടാത്തവരാണ് മേനി ചമയുവാൻ ഉദ്ഘാടനവുമായി ഇറങ്ങിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version