Kottayam

ഫ്‌ളക്‌സിലല്ല ;ജനങ്ങളുടെ ഹൃദയത്തിലാണ് സ്ഥാനം നേടേണ്ടത് :ഫ്രാൻസിസ് ജോർജ് എം പി

Posted on

പാലാ :ഫ്ളക്സ് ബോർഡിലല്ല ജനങ്ങളുടെ ഹൃദയത്തിലാണ് സ്ഥാനം നേടേണ്ടതെന്നും ;അങ്ങനെയുള്ള പ്രവർത്തനം നടത്തിയാൽ മാത്രമേ യു  ഡി എഫിന് അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടുവാൻ സാധിക്കുകയുള്ളൂവെന്നും അഡ്വ കെ ഫ്രാൻസിസ് ജോർജ് എം പി അഭിപ്രായപ്പെട്ടു .പാലാ നിയോജക മണ്ഡലത്തിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട 27 ജനപ്രതിനിധികളെ പൂക്കൾ നൽകി ആദരിച്ചു .

കേരളാ കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാനായി തെരെഞ്ഞെടുക്കപ്പെട്ട കുര്യാക്കോസ് പടവനെ അപു ജോൺ ജോസഫ് ആദരിച്ചു .പാലായിൽ നിന്നും പോയി കുറവിലങ്ങാട് ജില്ലാ പഞ്ചായത്തിൽ മത്സരിച്ചു വിജയിച്ച ജോസ് മോൻ മുണ്ടയ്ക്കലിനെ പി സി തോമസ് ആദരിച്ചു .പാലാ നഗരസഭയിലെ കൗൺസിലർമാരായ സിജി ടോണി ;സോണിയ ചിറ്റേട്ട് ;ബിജു വരിക്കയാണി എന്നിവരെ ജോയി എബ്രഹാം ആദരിച്ചു .

എത്താൻ  താമസിച്ചെങ്കിലും മോൻസ് ജോസഫ് എം എൽ എ എല്ലാവര്ക്കും ദൈവ നാമത്തിൽ ആശംസ അറിയിച്ചു .പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ജോർജ് പുളിങ്കാടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ;മുൻ എം പി മാരായ ജോയി എബ്രഹാം ;പി സി തോമസ് ;ജില്ലാ പ്രസിഡണ്ട് അഡ്വ ജെയ്‌സൺ ;അപു ജോൺ ജോസഫ്;കെ ഫ്രാൻസിസ് ജോർജ് എം പി ;കുര്യാക്കോസ് പടവൻ ;ജോസ് മോൻ മുണ്ടയ്ക്കൽ ;തോമസ് ഉഴുന്നാലിൽ ;മാത്തച്ചൻ പുതിയിടത്ത് ചാലിൽ ;തങ്കച്ചൻ മണ്ണൂശ്ശേരി ;അഡ്വ ജോബി കുറ്റിക്കാട്ടിൽ;സന്തോഷ് കാവുകാട്ട്  എന്നിവർ പ്രസംഗിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version