Kottayam

ചക്കാമ്പുഴയിലെ റബ്ബർ വ്യാപാരിയെ കട കയറി ആക്രമിച്ചതിൽ ശക്തമായി പ്രതിഷേധിച്ചു

Posted on

പാലാ മീനച്ചിൽ താലൂക്ക് റബ്ബർ ഡീലേഴ്സ് അസോസിയേഷൻ അംഗം ചക്കാമ്പുഴയിൽ ഉള്ള മീനച്ചിൽ റബ്ബർ ട്രേഡേഴ്സ് ഉടമ രാജേഷിന്റെ പിതാവ് ശശീന്ദ്രൻ പതിവുപോലെ കടയിൽ ഇരിക്കുമ്പോൾ അയൽവാസിയായ രാജേഷ് അബ്രഹാം കുന്നേൽ എന്നയാൾ കടയിലെത്തി അസഭ്യം പറയുകയും കട അടിച്ചു തകർക്കുകയും, വാക്കത്തി ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്ത നടപടിക്കെതിരെ അസോസിയേഷൻ ശക്തമായി പ്രതിഷേധിച്ചു. 

പ്രതിക്കെതിരെ വേണ്ട നിയമനടപടികൾ സ്വീകരിക്കണമെന്ന് അറിയിക്കുകയും ചെയ്തു. പ്രസിഡന്റ് സോജൻ തറപ്പേലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജോസുകുട്ടിപൂവേലിൽ, പി എം മാത്യു ചോലിക്കര,സുരിൻ പൂവത്തിങ്കൽ,ഗിൽബി നെച്ചിക്കാട്ട്,സിബി V A,ജോസ് കല്ലകത്ത്,ഫ്രാൻസിസ് മാധവത്ത്, സിബിച്ചൻ ചൊവ്വേലിക്കുടിയിൽ,അലക്സ് മൂഴയിൽ, തങ്കച്ചൻപുളിയാർമറ്റം എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version