Kottayam
കൈക്കൂലി വാങ്ങിയ ഇളങ്ങുളം വില്ലേജ് ആഫീസറെ കൈയ്യോടെ പൊക്കി കോട്ടയം വിജിലൻസ്
പൊൻകുന്നം: കൈക്കൂലി വാങ്ങിയ വില്ലേജ് ആഫീസറെ കൈയ്യോടെ പൊക്കി കോട്ടയം വിജിലൻസ് .
സ്ഥലത്തിൻ്റെ പോക്ക് വരവിനെത്തിയ ആളോട് ആയിരം രൂപാ നേരത്തെ കൈപ്പറ്റിയ ബിജു എന്ന വില്ലേജ് ആഫീസർ പിന്നെയും രണ്ടായിരം രൂപാ കുടി ആവശ്യപ്പെടുകയായിരുന്നു. നിർബ്ബന്ധം തുടർന്നപ്പോൾ ഇദ്ദേഹം വിജിലൻസിനെ അറിയിക്കുകയും അവർ നൽകിയ ഫിനോഫ്തലിൻ പുരട്ടിയ രൂപാ വില്ലേജ് ആഫീസർക്ക് കൈമാറിയപ്പോൾ മറഞ്ഞ് നിന്ന വിജിലൻസ് സംഘം ചാടി വീണ് പിടികൂടുകയായിരുന്നു.
മേഖലാ എസ്‌പി വിനു ആർ ൻ്റെ നിർദ്ദേശ പ്രകാരം ഡി.വൈ.എസ്.പി വി ആർ രവികുമാറിൻ്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് ഇളങ്ങുളം വില്ലേജ് ആഫീസറെ അറസ്റ്റ് ചെയ്തത്.