Kerala
വലവൂർ സഹകരണ ബാങ്കിന് മുൻപിൽ നിക്ഷേപകരുടെ വൻ ധർണ്ണ
പാലാ : സാധാരണനിക്ഷേപകരുടെ പണം തിരികെ കൊടുക്കാതെ പാർശ്വവർത്തികളുടെയും ബന്ധുക്കളുടെയും പണം തിരികെ നൽകാൻ വ്യഗ്രത കാണിക്കുന്ന വലവൂർ സഹകരണ ബാങ്ക് ഭരണസമിതിക്കെതിരെ നടന്ന സഹകരണ ബാങ്ക് നിക്ഷേപ കൂട്ടായ്മയുടെ ധർണ്ണയിൽ വൻ ജനാവലി എത്തിച്ചേർന്നു.കോടികളുടെ കിട്ടാക്കടങ്ങൾ തിരിച്ചു പിടിക്കാൻ തയ്യാറാകാതെ, വില പിടിപ്പുള്ള ജാമ്യവസ്തു മാറ്റി സ്ഥാപിക്കാൻ നിയമവിരുദ്ധമായ നടപടികൾ സ്വീകരിക്കുന്ന ബാങ്ക് ഭരണസമിതിയുടെ അത്തരം നീക്കങ്ങൾ എന്ത് വില കൊടുത്തം തടയുന്നതാണെന്ന് നിക്ഷേപ കൂട്ടായ്മ മുന്നറിയിപ് നൽകി.
ഓൾ കേരളാ കോപ്പറേറ്റീവ് ഡെപ്പോസിറ്റേഴ്സ് ഫോറം കോട്ടയം ജില്ലാ പ്രസിഡൻ്റ് ബേബിച്ചൻ പുന്നത്തറ ധർണ്ണ ഉൽഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ റോയി വെള്ളരിങ്ങാട്ട്,പ്രൊഫ.രഘുദേവ്, ജില്ലാ സെക്രട്ടറി ബിനു മാത്യുസ്, പൗരാവകാശ സമിതി പ്രസിഡൻ്റ് ജോയി കളരിക്കൽ, ജിമ്മി കൊറ്റത്തിൽ എന്നിവർ ധർണ്ണയെ അഭിസംബോ
ധന ചെയ്തു.