Kerala
ഫൊക്കാന സ്വിം കേരള സ്വിം: പാലാ സെൻ്റ് തോമസ് കോളേജ് നീന്തൽ കുളത്തിൽ നടന്നു വന്നിരുന്ന ജീവൻ രക്ഷാ നീന്തൽ പരിശീലനത്തിന് സമാപനമായി
പാലാ: ഫൊക്കാനയുടേയും ,മൈൽ സ്റ്റോൺ സ്വിംമ്മിംങ്ങ് ആൻഡ് പ്രമോട്ടിംങ്ങ് ചാരിറ്റബിൾ സൊസൈറ്റിയുടേയും നേതൃത്വത്തിൽ മുങ്ങിമരണങ്ങൾ നിയന്ത്രിക്കുവാൻ പാലാ സെൻ്റ് തോമസ് കോളേജ് നീന്തൽ കുളത്തിൽ നടന്നു വന്നിരുന്ന ജീവൻ രക്ഷാ നീന്തൽ പരിശീലനത്തിന് സമാപനമായി. പരിശീലനം പൂർത്തിയാക്കിവർ വിശിഷ്ടാതിഥികൾക്ക് വാട്ടർ സല്യൂട്ട് നൽകിയാണ് സ്വീകരിച്ചു. തുടർന്ന് നടന്ന കുട്ടികളുടെ നീന്തൽ പ്രകടനത്തിന് വിശിഷ്ടാത്ഥികളും ,നാട്ടുകാരും സാക്ഷികളായി.
സമാപന സമ്മേളനം മാണി.സി. കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫൊക്കാന പ്രസിഡൻ്റ് സജിമോൻ ആൻ്റണി അധ്യക്ഷത വഹിച്ചു. പാലാ മുൻസിപ്പൽ ചെയർപേഴ്സൻ ദിയ ബിനു പുളിക്കക്കണ്ടം മുഖ്യാതിഥിയായി. മുഖ്യ പരിശീലകനും ,രാജ്യാന്തര സാഹസിക നീന്തൽ താരവുമായ എസ്.പി മുരളീധരൻ , നഗരസഭ കൗൺസിലർ പ്രിൻസി സണ്ണി ,എഴുത്തുകാരിയും ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതിയംഗവുമായ സിജിത അനിൽ, ഫൊക്കാനയുടെ കേരള കോർഡിനേറ്ററും അഭിനേതാവുമായ സുനിൽ പാറയ്ക്കൽ, സൊസൈറ്റി വൈസ് പ്രസിഡൻ്റ് വി.എസ് ദിലീപ് കുമാർ മാമ്പുഴക്കരി, സിനിമാ താരം ബാബു ജോസ് , ഫൊക്കാന ഭാരവാഹികളായ ജോസി കാരക്കാട്ട് ,ടോമി കൊക്കാട്ട് ,ലീല മാരറ്റ് ,ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡൻ്റ് രാജു പള്ളത്ത്, ഡോ: ആർ പൊന്നപ്പൻ എന്നിവർ സംസാരിച്ചു.
നീന്തൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മുഖ്യ പരിശീലകനായ എസ്.പി മുരളീധരനെ മാണി സി കാപ്പൻ എം.എൽ.എ പൊന്നാട നൽകി ആദരിച്ചു. മൈൽ സ്റ്റോൺ സൊസൈറ്റിയുടെ ഉപഹാരം ഫൊക്കാന പ്രസിഡൻ്റ് സജിമോൻ ആൻ്റണിയ്ക്ക് അദ്ദേഹം സമ്മാനിച്ചു. തുടർന്ന് പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റുകളും ,മെഡലുകളും വിതരണം ചെയ്തു. ലേബർ ഇന്ത്യാ സ്ക്കൂൾ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയായ ജോർജി ജോജോ തോമസ് ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി. ഗായകൻ ജിജു ആൻ്റണിയുടെ നേതൃത്വത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.