Kottayam
വർണ്ണാഭമായ പരിപാടികളോടെ പ്ലാശനാൽ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ നവതി ആഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി
പ്ലാശനാൽ: വർണ്ണാഭമായ പരിപാടികളോടെ പ്ലാശനാൽ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ നവതി ആഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി. പാലാ രൂപതയുടെ അദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. നവതി ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയ തപാൽ സ്റ്റാമ്പ് പ്രകാശനം ചെയ്തു.
സ്കൂൾ മാനേജർ റവ ഫാദർ മാത്യു പുല്ലുകാലായിൽ അധ്യക്ഷത വഹിച്ചു. പാലാ രൂപത കോർപ്പറേറ്റ് സെക്രട്ടറി റവ ഫാദർ ജോർജ് പുല്ലുകാലായിൽ അനുഗ്ര ഹപ്രഭാഷണം നടത്തി. സ്കൂളിലെ ആദ്യബാച്ച് വിദ്യാർത്ഥിയും ദീർഘ കാലം അധ്യാപകനുമായിരുന്ന റ്റി. ഒ മാത്യു തട്ടാമ്പറമ്പിലിനെ ചടങ്ങിൽ ആദരിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീകല ആർ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോമി ബെന്നി ഫോട്ടോ അനാച്ഛാദനം നിർവ്വഹിച്ചു.
ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന പ്രിൻസിപ്പാൾ ജോബിച്ചൻ ജോസഫ്, അധ്യാപകരായ മനോജ് സെബാസ്റ്റ്യൻ, സിസ്റ്റർ സാലി തോമസ് എന്നിവർക്ക് യാത്രയയപ്പ് നൽകി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോഷി ജോഷ്വാ , ഗ്രാമപഞ്ചായത്ത് മെമ്പർ സന്തോഷ് ജോസഫ്, പി.ടി.എ പ്രസിഡൻ്റ് പ്രകാശ് മൈക്കിൾ, ഹെഡ്മാസ്റ്റർ ജയിംസ് കുട്ടി കുര്യൻ, ജസ്റ്റിൻ തോമസ് സിവി മാനുവൽ, സച്ചിൻ ഫിലിപ്പ്, ആൻ റീസ തോമസ് എന്നിവർ പ്രസംഗിച്ചു.