Kottayam

മുണ്ടുപാലം കുരിശുപള്ളിയിൽ വി.സെബസ്ത്യാനോസ് സഹദായുടെ തിരുനാൾ നാളെ ജനുവരി 16 വെള്ളി മുതൽ ജനുവരി 25 ഞായർ വരെ ആഘോഷിക്കുന്നു.

Posted on

പാലാ : പാലാ ളാലം പഴയ പള്ളിയുടെ കുരിശുപള്ളിയായ മുണ്ടുപാലം കുരിശുപള്ളിയിൽ വി.സെബസ്ത്യാനോസ് സഹദായുടെ ( മുണ്ടുപാലം വല്യച്ചൻ ) തിരുനാൾ നാളെ മുതൽ ആരംഭിക്കുന്നു.നാളെ വൈകുന്നേരം 5 മണിക്ക് കൊടിയേറ്റ്,ലദീഞ്ഞ്, ആഘോഷമായ വിശുദ്ധ കുർബാന , നൊവേന എന്നിവയ്ക്ക് വികാരി റവ. ഫാ.ജോസഫ് തടത്തിൽ മുഖ്യകാർമികത്വം വഹിക്കും.ജനുവരി 17 മുതൽ 23 വരെ വൈകുന്നേരം 5 മണിക്ക് ലദീഞ്ഞ്, ആഘോഷമായ വിശുദ്ധ കുർബാന , നൊവേന ഉണ്ടായിരിക്കും.

ജനുവരി 18 ഞായറാഴ്ച രാവിലെ 6:30 നും 9:30 നും ആഘോഷമായി വിശുദ്ധ കുർബാന. നൊവേന, ജനുവരി 24 ശനിയാഴ്ച വൈകുന്നേരം 4:00 മണിക്ക് ഇടവക ദൈവാലയത്തിൽ (ളാലം പഴയ പള്ളിയിൽ) ആഘോഷമായ വിശുദ്ധ കുർബാന,സന്ദേശം തുടർന്ന് 5:30 ആഘോഷമായ പ്രദക്ഷിണം 9:30 ന് സമാപന ആശിർവാദം. പ്രധാന തിരുനാൾ ദിനമായ ജനുവരി 28 ഞായറാഴ്ച രാവിലെ 6.30ന് ആഘോഷമായ വിശുദ്ധ കുർബാന,സന്ദേശം 10 മണിക്ക് പ്രസുദേന്തി വാഴ്ച,

10:30 ന് ആഘോഷമായ തിരുനാൾ കുർബാന,സന്ദേശം 12 മണിക്ക് കാർഷിക വിഭവങ്ങളുടെ ലേലം വൈകുന്നേരം അഞ്ചുമണിക്ക് വാദ്യമേളങ്ങൾ 5:30 ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം, 9:30 ന് സമാപന ആശിർവാദം,കൊടിയിറക്ക് . തിരുനാളിനോട് അനുബന്ധിച്ച് ജനുവരി 23 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് പത്തനംതിട്ട റോയൽ ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേള. തിരുനാൾ തിരുക്കർമ്മങ്ങൾക്ക് വികാരി ഫാ.ജോസഫ് തടത്തിൽ സഹവികാരിമാരായ ഫാ.ജോസഫ് ആലഞ്ചേരിൽ, ഫാ. സ്കറിയ മേനാംപറമ്പിൽ, ഫാ.ആൻറണി നങ്ങാപറമ്പിൽ എന്നിവർ നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version