Kerala
യു ഡി എഫിലെ ജോസ് കെ മാണി വിരുദ്ധർ പണി തുടങ്ങി :പാലായിൽ ജോസ് കെ മാണി വിരുദ്ധ പോസ്റ്ററുകൾ
പാലാ :ജോസ് കെ മാണി യു ഡി എഫിൽ വരുന്നത് ഇഷ്ട്ടപ്പെടാത്ത ശക്തികൾ പണി തുടങ്ങി .ഇന്ന് പാലായിലെ പല ഭാഗങ്ങളിലും ജോസ് കെ മാണി വിരുദ്ധ ഫ്ളക്സ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു .ഷാജു തുരുത്തൻ പാലാ നഗരസഭ ഭരിച്ചപ്പോൾ ജോസ് കെ മാണിക്കെതിരെ ഫ്ളക്സ് പോസ്റ്ററുകൾ നിറഞ്ഞപ്പോൾ അന്ന് ഷാജു തന്നെ അത് നീക്കം ചെയ്തത് വാർത്ത ആയിരുന്നു .
യു ഡി എഫിനെ വഞ്ചിച്ച് സ്വയം പുറത്ത് പോയ ജോസ് കെ മാണിയെ യു ഡി എഫിന് വേണ്ട എന്നാണ് ഫ്ലെക്സ് പോസ്റ്ററിൽ പറയുന്നത്.സേവ് യു ഡി എഫ് എന്നും ഫ്ലെക്സ് പോസ്റ്ററിൽ പറയുന്നുണ്ട് .കോൺഗ്രസിൽ ഒരു വിഭാഗത്തിനും ;കെ ഡി പി ക്കും;ജോസഫ് വിഭാഗത്തിനും ജോസ് കെ മാണി യു ഡി എഫിലേക്കു വരുന്നതിൽ കടുത്ത ആശങ്ക ഉണ്ട് .
ചില കോൺഗ്രസ് യോഗങ്ങളിൽ ജോസ് കെ മാണിക്കെതിരെ കടുത്ത ഭാഷയിലുള്ള മുദ്രാവാക്യം വിളികളും ഇതിനുമുൻപ് ഉയർന്നിട്ടുണ്ട് .ജോസ് കെ മാണി യൂദാസേ ; നാളെ ഈ നാട് ഭരിക്കും ഞങ്ങൾ ;അന്ന് നിനക്കും പേപ്പട്ടിക്കും ;ഒരു ഗതിയാണെന്നോർത്തോളൂ.എന്നാൽ ഈയടുത്ത കാലത്തായി അങ്ങനെയുള്ള മുദ്രാവാക്യം വിളികളൊന്നും കാണുന്നില്ലായെങ്കിലും ;മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ജോസ് കെ മാണി വിരോധികളും തല ഉയർത്തുകയാണ് .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ