Kerala
ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂളിന്റെ വാർഷികാഘോഷം നടത്തി
ചേർപ്പുങ്കൽ: ഹോളിക്രോസ് ഹയർസെക്കൻഡറി സ്കൂളിന്റെ 110-ആം വാർഷികാഘോഷം പാരിഷ് ഹാളിൽ വച്ച് നടന്നു. സ്കൂൾ മാനേജർ വെരി.റവ. ഫാദർ മാത്യു തെക്കേൽ അധ്യക്ഷനായിരുന്നു. പാലാ രൂപത കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസി സെക്രട്ടറി റവ. ഫാദർ ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്തു. കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗീതാ സുരേഷ് മുഖ്യ പ്രഭാഷണം നടത്തി.
കോട്ടയം ജില്ല പഞ്ചായത്ത് മെമ്പർ നിമ്മി ട്വിങ്കൾ രാജ്,ബ്ലോക്ക് മെമ്പർ ജ്യോതി ബാലകൃഷ്ണൻ, കിടങ്ങൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ജിൽസി ജോസഫ് സ്കൂളിന്റെ മുൻ ഹെഡ്മാസ്റ്റർ ഷാജി ജോസഫ് BVM കോളേജ് പ്രിൻസിപ്പൽ റവ. ഡോക്ടർ ബേബി സെബാസ്റ്റ്യൻ തോണിക്കുഴി എന്നിവർ ആശംസകൾ അർപ്പിച്ചു. അധ്യാപക പ്രതിനിധികളായ സിന്ധു റാണി പി.ജെ, ആൻസി മാത്യു എന്നിവർ സംസാരിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന ആന്റോ ജോർജ്, ജിജി ചെറിയാൻ, സോളി എബ്രഹാം എന്നിവർ മറുപടി പ്രസംഗം നടത്തി. പ്രിൻസിപ്പാൾ ജയ്സൺ ജേക്കബ് സ്വാഗതവും, ഹെഡ്മാസ്റ്റർ ജോജി എബ്രഹാം റിപ്പോർട്ടും അവതരിപ്പിച്ചു.ഫാ. അബ്രഹാം തകിടിയേൽ കൃതജ്ഞത അർപ്പിച്ചു.