Kerala
ജോസ് കെ മാണിക്ക് മുമ്പെ ഐഷാ പോറ്റി വന്നു
കോട്ടയം: ജോസ് കെ മാണി യു.ഡി.എഫിലേക്ക് വരുന്നതിന് മുമ്പെ മുൻ കൊട്ടാരക്കര എം.എൽ.എ ഐഷാ പോറ്റി കോൺഗ്രസിൽ ചേർന്നു.
സി.പി ഐ എമ്മുമായി ഏതാനും വർഷങ്ങളായി അകൽച്ചയിലായിരുന്ന ഐ ഷാ പോറ്റി കോൺഗ്രസിൻ്റെ പല പരിപാടികളിലും മുഖ്യ പ്രാസംഗിക ആയാരുന്നു.
മൂന്ന് പതിറ്റാണ്ടുകളായി ഉള്ള സി.പി എം ബന്ധമാണ് ഐഷാ പോറ്റി കോൺഗ്രസിലെത്തിയതോടെ അവസാനിപ്പിച്ചത്.വി.ഡി സതീശൻ ഷാൾ അണിയിച്ചാണ് ഐഷാ പോറ്റിയെ സ്വീകരിച്ചത്. ഇത്തവണ കൊട്ടാരക്കരയിൽ ഇവർ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
അതേ സമയം ജോസ് കെ മാണിയും കൂട്ടരും എൽ.ഡി.എഫ് വിടുമെന്നുള്ള വിവരം കേരള രാഷ്ട്രീയത്തിൽ സജീവ ചർച്ചയാവുകയാണ്. എൽ.ഡി.എഫ് വിടുകയാണെങ്കിൽ ഒരു എം.എൽ.എയെ എങ്കിലും എൽ.ഡി.എഫിൽ നിലനിർത്താനും എൽ.ഡി.എഫ് കേന്ദ്രങ്ങൾ ശ്രമിക്കുന്നുണ്ട്. അദ്ധ്യാപക മേഖലയിൽ വർഷങ്ങൾക്ക് മുമ്പെ സി.പി.എം അനുകൂല സംഘടനയായ കെ.ജി.ടി.എ യ്ക്ക് സി.പി.എം മാണി വിരുദ്ധ നിർദ്ദേശങ്ങൾ നൽകിയിരുന്നു.ഇവർ അധികം താമസിയാതെ എൽ.ഡി.എഫ് വിടും അതുകൊണ്ട് അവരുടെ ചേരിയിലെ അദ്ധ്യാപകരെ മുഴുവൻ സി.പി.എം സംഘടനയിൽ ചേർക്കണമെന്നായിരുന്നു നിർദ്ദേശം .