Kerala

കേരളാ കോൺഗ്രസിന്റെ നേതാവ് തോമസ് കുതിരവട്ടം നിര്യാതനായി :മുൻ രാജ്യസഭാ അംഗമായിരുന്നു

Posted on

ചെങ്ങന്നൂർ :കേരള കോൺഗ്രസിൻ്റെ അതികായകരിൽ ഒരാളും മുൻ എം.പി.യുമായ കല്ലിശ്ശേരി പണിക്കരുവീട്ടിൽ  കുതിരവട്ടത്ത് തോമസ് കുതിരവട്ടം (80)അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെങ്ങന്നൂർ കല്ലിശ്ശേരിയിലെ വീട്ടിലായിരുന്നു അന്ത്യം. 1985-1991 കാലഘട്ടത്തിൽ രാജ്യസഭാംഗമായിരുന്നു. ബോഫോഴ്‌സ് ഇടപാടിനെക്കുറിച്ച് അന്വേഷിച്ച സംയുക്ത പാർലമെൻ്ററി കമ്മിറ്റി ഉൾപ്പെടെ വിവിധ പാർലമെന്ററി കമ്മിറ്റികളിൽ അംഗമായിരുന്നു.

മലങ്കര ഓർത്തഡോക്സ് സഭ മാനേജിങ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. അവിഭക്ത കേരള കോൺഗ്രസിന്റെ വർക്കിങ് ചെയർമാൻ, ദീർഘകാലം ജനറൽ സെക്രട്ടറ എന്നീ നിലകളിൽ പ്രവർത്തിച്ചു. 70കളിൽ കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ ശക്തനായ വക്തവായി മാറി. കെ.എം.മാണിയുടെ വിശ്വസ്തനായിരുന്നു അദ്ദേഹം. ചന്ദ്രശേഖർ മന്ത്രിസഭയുടെ കാലത്ത് കേന്ദ്ര മന്ത്രിപദത്തിലേക്ക് പരിഗണിച്ചെങ്കിലും സ്ഥാനം ലഭിച്ചില്ല.

ഭാര്യ: നരിയാപുരം മാടമ്പിൽ പറമ്പിൽ ലിസി തോമസ്. മക്കൾ: ജൂണി കുതിരവട്ടം (കേരള കോൺഗ്രസ് ഉന്നതാധികാരസമിതിയംഗം), റോണി തോമസ്, ആനി തോമസ്, ടോണി കുതിരവട്ടം (തിരുവൻവണ്ടൂർ പഞ്ചായത്തംഗം).മരുമക്കൾ:അഡ്വ. ഷീനാ ജൂണി, മഹേഷ് ഹരിലാൽ, സഞ്ജയ് he എം.കൗൾ (എം.ഡി ആൻഡ് സി.ഇ.ഒ. ഗിഫ്റ്റ് സിറ്റി, ഗുജറാത്ത്), ജിഷ ടോണി.സംസ്കാരം പിന്നീട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version