Kottayam
കേരളത്തിൽ പതിനെട്ടാം പടിയുള്ള അപൂർവ്വം ശ്രീധർമ്മശാസ്താക്ഷേത്രങ്ങളിൽ ഒന്നായ പയപ്പാർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഇന്ന് രാവിലെ നടന്ന 18-ാം പടി കയറിയുള്ള മഹാ നെയ്യഭിഷേകച്ചടങ്ങ് ഭക്തിസാന്ദ്രം
പാലാ: പയപ്പാർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഇന്ന് രാവിലെ നടന്ന 18-ാം പടി കയറിയുള്ള മഹാ നെയ്യഭിഷേകച്ചടങ്ങ് ഭക്തജന പങ്കാളിത്താൽ സജീവമായി.കേരളത്തിൽ പതിനെട്ടാം പടിയുള്ള അപൂർവ്വം ശ്രീധർമ്മശാസ്താക്ഷേത്രങ്ങളിൽ ഒന്നാണ് പയപ്പാർ ശ്രീധർമ്മശാസ്താ ക്ഷേത്രം.ചടങ്ങുകളിൽ മാണി സി കാപ്പൻ എം എൽ എ ,മുനിസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു മുനിസിപ്പൽ കൗൺസിലർമാരായ അഡ്വ. ബിനു പുളിക്കക്കണ്ടം, ബിജു പുളിക്കക്കണ്ടം , ളാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈലജാ രവീന്ദ്രൻ, മുൻ പഞ്ചായത്ത് മെമ്പർ അഖില അനിൽകുമാർ എന്നിവർ ആശംസകൾ നേർന്നു.
ക്ഷേത്രത്തിലെത്തിയ ജനപ്രതിനിധികളെ ക്ഷേത്രോപദേശക സമിതി – ഉത്സവകമ്മിറ്റി ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു.
ജനപ്രതിനിധികൾക്കും മാധ്യമപ്രവർത്തകർക്കും ഉത്സവ കമ്മിറ്റി വക ഉപഹാരം കൺവീനർ ജിനോ ഒ.പി. പ്രശാന്ത് നന്ദകുമാർ, കലാക്ഷേത്ര സി.ഡി. നാരായണൻ എന്നിവർ ചേർന്ന് സമർപ്പിച്ചു.\രാവിലെ തന്നെ മാണി സി. കാപ്പൻ എം. എൽ. എ ക്ഷേത്രത്തിലെത്തി അയ്യപ്പ ഭക്തർക്ക് ആശംസകൾ നേർന്നിരുന്നു .
ഉത്സവ നാളിൽ ആശംസകൾ നേരാൻ ജോസ് കെ. മാണി എം.പി. യും എത്തുന്നുണ്ട്.