Kottayam

ഉടനടി ആശ്വാസം: ഇന്നലെ നഗരസഭാ യോഗത്തിൽ ചർച്ച ,ഇന്ന് നടപടിയുമായി ദിയാ ബിനു

Posted on

പാലാ: ഇന്നലെ നഗരസഭാ യോഗത്തിൽ കൊട്ടാരമറ്റം ബസ് സ്റ്റാൻ്റിൻ്റെ ശോച്യാസ്ഥയെ കുറിച്ച് വ്യാപക പരാതി കൗൺസിലർമാർ ഉന്നയിച്ചതിൻ പ്രകാരം ഇന്ന് തന്നെ നടപടിയുമായി ചെയർപേഴ്സൻ ദിയാ ബിനുവും സംഘവും കൊട്ടാരമറ്റം സ്റ്റാൻ്റിലെത്തി.

ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരും വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥരും സ്ഥലം കൗൺസിലർ ബിജു മാത്യൂസ് ,കൗൺസിലർമാരായ ടോണി തൈപ്പറമ്പിൽ ,സിജി ടോണി  എന്നിവരും സന്നിഹിതരായിരുന്നു.

അനധികൃത കൈയ്യേറ്റം നടത്തുന്നവരുടെ കടയും സ്ഥലവും നേരിട്ട് കണ്ട് ബോദ്ധ്യപ്പെട്ട സംഘം അവർക്ക് നോട്ടീസ് നൽകാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.അനധികൃത കട നടത്തുന്നവരോട് പരിസരം വൃത്തിയായി സൂക്ഷിക്കാൻ വാക്കാൽ നിർദ്ദേശം നൽകി. ബസ് ഓണേഴ്സ് അസോസിയേഷനും മുൻ സാപ്പാലിറ്റി  കത്ത് നൽകും. ബസ് സ്റ്റാൻ്റിലെ മരങ്ങൾ മുറിച്ച് മാറ്റുവാനും തത്വത്തിൽ തീരുമാനമായിട്ടുണ്ട്.

ബസ് ടെർമിനലിൽ പ്രവർത്തിക്കാത്ത ഫാനിൻ്റെ കാര്യവും, കോട്ടയം ബസുകൾ സ്റ്റാൻ്റിൽ കയറാത്ത കാര്യവും ,കക്കൂസിലെ ശോച്യാവസ്ഥയും വ്യാപാരികൾ ദിയാ ബിനുവിനെയും സംഘത്തേയും ബോദ്ധ്യപ്പെടുത്തി.

തങ്കച്ചൻ പാലാ

കോട്ടയം മീഡിയ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version