Kerala
ദിയാ ബിനു നിയന്ത്രിക്കുന്ന ആദ്യ കൗൺസിൽ യോഗം ഇന്ന്
പാലാ :പാലായുടെ നഗര മാതാവ് ദിയാ ബിനു പുളിക്കക്കണ്ടം നിയന്ത്രിക്കുന്ന ആദ്യ കൗൺസിൽ യോഗം ഇന്ന് ചേരുകയാണ്.പ്രശസ്തരിരിക്കുന്ന കസേരയിൽ 21 കാരി വരുമ്പോൾ പതറി പോകുമോ എന്നൊരു ചോദ്യം പല കേന്ദ്രങ്ങളിൽ നിന്നും ഉയരുന്നുണ്ടെങ്കിലും.ഇത് വരെയുള്ള പ്രകടനം വച്ച് ദിയാ ശാന്തമായി മുന്നേറാനാണ് സാധ്യത .രണ്ടാഴ്ച കൊണ്ട് ദിയാ ഒത്തിരി മാറി.പ്രായം വെറുമൊരു നമ്പർ മാത്രമാണെന്ന് പറഞ്ഞ ദിയാ ഇപ്പോൾ പക്വതയോടെയാണ് പെരുമാറ്റമെല്ലാം .ഇത്രയും ദിവസം അച്ഛനായ ബിനു കൂടെയുണ്ടായിരുന്നു.ഇന്ന് കൗണ്സിലിന്റെ ഡയസിൽ കയറുമ്പോൾ അച്ഛന്റെ പിന്തുണയുണ്ടാവില്ലഎല്ലാം തന്നെ വേണം നിയന്ത്രിക്കാൻ .
മറ്റൊരു പ്രധാന കാര്യം പ്രതിപക്ഷത്തെ പ്രഗത്ഭ മതികളുടെ സങ്കലനമാണ് എന്നതാണ് .പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവൻ ആള് സൗമ്യനാണെങ്കിലും ഒരു പ്രശ്നം ഉണ്ടായാൽ നീറു പോലെ നിൽക്കും .അത് കഴിഞ്ഞ അനുമോദന യോഗത്തിലും കണ്ടതാണ് .കൂടാതെ ഇങ്ങോട്ടു ചൊറിഞ്ഞാൽ അങ്ങോട്ട് മാന്തും എന്നൊക്കെ പറഞ്ഞ വനിതാ രത്നങ്ങൾ ഒരു പാടുണ്ട് .ചിറയിൽ കുടുക്കിടുന്നവരും ,പുരയിടത്തിൽ വാഴുന്നവരും ; ഒക്കെ നിസ്സാരക്കാരല്ല .ഒരിക്കൽ ഇവരെല്ലാവരും കോട്ടയം മീഡിയായെ സഭയിൽ നിന്നും പുറത്താക്കണമെന്ന നിർദ്ദേശവുമായി വന്നപ്പോൾ അന്ന് ചെയർപേഴ്‌സണായിരുന്ന മേരി ഡൊമിനിക്കിന്റെ ദയാ ദാക്ഷിണ്യം കൊണ്ടാണ് അന്ന് കോട്ടയം മീഡിയാ രക്ഷപെട്ടത്.അല്ലെങ്കിൽ കരിമ്പിൽ തോട്ടത്തിൽ ആന കയറിയ രീതിയിലായേനെ.അന്ന് കോട്ടയം മീഡിയാ പടശോനെ …കാത്തോളീ എന്ന് പറഞ്ഞപ്പോൾ സഹായിക്കാനായി 13 ഓളം കൗണ്സിലര്മാരുമെത്തി.അതൊക്കെ ഒരു കാലം .
ഇന്നലെ മലയിഞ്ചിപ്പാറ സെന്റ് ജോസഫ് യു പി സ്‌കൂളിലെ കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേറ്റപ്പോൾ അവിടെ ആദ്യം ഓടിയെത്തുവാൻ ദിയയ്‌ക്കു കഴിഞ്ഞിരുന്നു.വിദ്യാർത്ഥികളെയും ,രക്ഷിതാക്കളെയും ആശ്വസിപ്പിക്കുവാൻ അവർ ശ്രമിക്കുന്നുണ്ടായിരുന്നു.തിരുവന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രൻ ശൈലിയെ അനുകരിക്കാൻ ദിയ പോയില്ല .ആരെയും കുറ്റപ്പെടുത്തുവാനും പോയില്ല .മുനിസിപ്പാലിറ്റിയുടെ ഭാഗത്തു നിന്നുള്ള സഹകരണം അവർ വാഗ്ദാനം ചെയ്തു .
മാണി സി കാപ്പന്റെ അസാന്നിധ്യത്തിൽ മാണി സി കാപ്പൻ ആശുപത്രി അധികാരികളുമായി ബന്ധപ്പെട്ടെന്നും മാധ്യമങ്ങളോട് പറഞ്ഞു .അതേസമയം ജോസ് കെ മാണി ഡൽഹിയിലായതിനാൽ അദ്ദേഹത്തിന്റെ അഭാവത്തിൽ ടോബിൻ കെ അലക്സ് ;ജോസുകുട്ടി പൂവേലി ;കൗൺസിലർ സനൽ രാഘവൻ തുടങ്ങിയവർ വിദ്യാർത്ഥികളെ സന്ദർശിച്ചിരുന്നു .സിപിഐ നേതാക്കളായ പി കെ ഷാജകുമാർ ;അഡ്വ സുനിൽ എന്നിവരും വിദ്യാർത്ഥികളെ സന്ദർശിച്ചു .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ