Kottayam
പ്രായം കുറഞ്ഞ ചെയർപേഴ്സൻ ദിയാ വന്നപ്പോൾ പ്രായം കൂടിയ കൗൺസിലർ ഷാജു തുരുത്തൻ കൈകൂപ്പി സ്വീകരിച്ചു
പാലാ: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൻ ദിയാ ബിനു പുളിക്കക്കണ്ടം ഡയസിലേക്ക് ആദ്യമായി കയറിയപ്പോൾ ഏറ്റവും പ്രായം കൂടിയ കൗൺസിലറായ ഷാജു തുരുത്തൻ കൈകൂപ്പി എതിരേറ്റു.
യാതൊരു ഭാവഭേദവും കൂടാതെ ഐവറി കളറുള്ള ചുരിദാറിലാണ് ദിയ ഇന്ന് കൗൺസിൽ ഹാളിലേക്ക് വന്നത്.ആദ്യ ചോദ്യവും ഷാജു തുരുത്തൻ്റെതായിരുന്നു.
ദിയായുടെ സ്വരം മൈക്കിലൂടെ വൃക്തമായി കേൾക്കാമായിരുന്നു.