Kerala

എന്റെ കളരി പരമ്പര ദൈവങ്ങളെ :കളരിയമ്മാക്കൽ പാലത്തിലൂടെ എന്ന് സഞ്ചാരം നടക്കും :വിലപിച്ച്‌ ഒരു ഗ്രാമം

Posted on

പാലാ :പാറപ്പള്ളി: മീനച്ചില്‍ പഞ്ചായത്തിനെയും പാലാ നഗരസഭയെയും ബന്ധിപ്പിച്ച് മീനച്ചിലാറിന് കുറുകെ 13 വര്‍ഷം മുമ്പ് പണിപൂര്‍ത്തീകരിച്ച കളരിയാമ്മാക്കല്‍ പാലത്തിലേക്ക് റോഡ് നിര്‍മ്മിക്കാത്തതില്‍ തരംഗിണി സാംസ്‌കാരിക സംഘത്തിന്റെ 15-ാം വാര്‍ഷിക സമ്മേളനം ശക്തിയായി പ്രതിഷേധിച്ചു.

7.5 കോടി മുടക്കി പണിത പാലത്തിലൂടെ 13 വര്‍ഷം കഴിഞ്ഞിട്ടും ഒരു സൈക്കിള്‍ പോലും ഓടിക്കുവാന്‍ സാധിക്കാത്ത അവസ്ഥയിലും ഗോവണി വച്ച് പാലത്തില്‍ കയറേണ്ട ഗതികേടിലും എത്തിച്ചേര്‍ന്നതിന്റെ കാരണം ജനങ്ങളോട് പറയാന്‍ പത്ത് വര്‍ഷം ഭരിച്ച ഇടതുപക്ഷ സര്‍ക്കാരും ജനപ്രതിനിധികളായ എം.പിമാരും എം.എല്‍.എ.മാരും തയ്യാറാകണമെന്ന് സംഘം ആവശ്യപ്പെട്ടു.

ഈ പാലം ഉണ്ടായിരുന്നെങ്കില്‍ പാറപ്പള്ളിക്കാര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്ക് ചെത്തിമറ്റത്തേക്കും ടൗണിലേക്കും ഒന്നരകിലോമീറ്റര്‍ സഞ്ചരിക്കേണ്ട സ്ഥാനത്ത് ഇപ്പോള്‍ അഞ്ചുകിലോമീറ്ററോളും ദൂരം കൂടുതല്‍ യാത്ര ചെയ്യേണ്ടി വരികയാണ്. റോഡ് നിര്‍മ്മിക്കുവാന്‍ നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് 13 കോടി അനുവദിച്ചുവെന്ന് പറഞ്ഞിട്ട് ഈ തുക എവിടെ പോയി. പാറപ്പള്ളി വാര്‍ഡിന്റെ വികസനത്തിനും ജനങ്ങളുടെ യാത്രാ ദുരിതങ്ങള്‍ കുറയ്ക്കുന്നതിനും പാലത്തിലേക്ക് റോഡ് നിര്‍മ്മാണം ആരംഭിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

പ്രസിഡന്റ് ജോസഫ് വെട്ടിക്കലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനം മീനച്ചില്‍ പഞ്ചായത്ത് പ്രസിഡന്റ് സുബി സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പെണ്ണമ്മ ജോസഫ്, ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മേരി ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ സതീഷ് കുമാര്‍, അഞ്ചന തെരേസ് മാത്യു, സെക്രട്ടറി ജോയി കളരിക്കല്‍, ലൂയിസ് മൂക്കന്‍തോട്ടം, ആന്റണി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി ജോസഫ് വെട്ടിക്കല്‍ (പ്രസിഡന്റ്), ജോയി കളരിക്കല്‍ (സെക്രട്ടറി), ലൈല മാക്കുന്നേല്‍ (വൈസ് പ്രസിഡന്റ്), ഷാജി ആമന്തൂര്‍ (ജോയിന്റ് സെക്രട്ടറി), ലൂയീസ് മൂക്കന്‍തോട്ടം (ട്രഷറര്‍), സജീവ് നിരപ്പേല്‍, ജോജി തറക്കുന്നേല്‍, ബാബു കുമ്മിണിയില്‍, സുശീല ആനത്താനത്ത്, സേതു കടുതോടില്‍, സുമ ബി നായര്‍ (കമ്മറ്റിയംഗങ്ങള്‍) എന്നിവരെ യോഗം തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version