Kottayam
അനീതി കണ്ടാൽ ആളെം കൂട്ടി പുറകെ വരും കൗൺസിലർ ബിജു വരിക്കയാനി: ദിയാ ബിനു ,മാണി സി കാപ്പൻ, ബിനു പുളിക്കക്കണ്ടം എല്ലാരും ഒത്ത് പിടിച്ചപ്പോൾ ദാർഷ്ട്യക്കാർ കുഞ്ഞാടുകളായി
മഴവിൽക്കാവടി എന്ന ചിത്രത്തിൽ നടി ഉർവ്വശി കൃശഗാർത്രനായ തൻ്റെ അഛനായ കൃഷ്ണൻകുട്ടി നായരെ കുറിച്ച് പറയുന്ന ഒരു ഡയലോഗുണ്ട് അപ്പാ ഇങ്കനെ ഇരുന്താൽ കുടിയും കവളപ്പെട വേണ്ട ,ഉരുക്ക് റൊമ്പ ഭയമായിറുക്ക്. പാലാ മൂന്നാനി വാർഡ് കൗൺസിലറെ കുറിച്ച് പച്ച മണ്ണ് മാഫിയ വില കൽപ്പിച്ചില്ല .റോഡ് തകർത്തിട്ടും ദാർഷ്ട്യം തന്നെ. പക്ഷെ ബിജു വിടാൻ തയ്യാറല്ലായിരുന്നു.പിറകെ കൂടി ,ആളെയും കൂട്ടി തന്നെ .അത് ബിജു തന്നെ വിശദീകരിക്കുന്നു.
നമ്മുടെ വാർഡിൽ കൂടി കടന്ന് പോകുന്ന YMCA – റോട്ടറി ക്ലബ്ബ് ലിങ്ക് റോഡിൻ്റെ ആരംഭ ഭാഗം ഇക്കഴിഞ്ഞ ദിവസം കെട്ട് പൊളിഞ്ഞ് പുറത്തോട്ട് തള്ളി നിൽക്കുന്ന അവസ്ഥയിൽ ആയിരുന്നു.പ്രദേശത്തെ ഒരു പ്ലോട്ട് മണ്ണിട്ട് നികത്തുന്നതുമായി ബന്ധപ്പെട്ട് ദിവസങ്ങളോളം ഓടിയ ടിപ്പർ ലോറികൾ മൂലമാണ് ഇത്തരത്തിൽപ്പെട്ട ഒരു നാശം നമ്മുടെ റോഡിന് സംഭവിച്ചത്.
വിവരം രാജേഷ് പറമ്പുകാട്ടിൽ, ടോമി പുളിക്കപ്രാവിൽ, സാബു പുത്തൻവീട്ടിൽ, ജോർജ് മാവുങ്കൽ തൊടുകയിൽ, (അനിയൻ ), റോയ് തൊമ്മനാമറ്റം എന്നിവർ എൻ്റെ ശ്രദ്ധയിൽ പെടുത്തുകയുണ്ടായി.
ഉടൻതന്നെ കക്ഷികളെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും മോശം പ്രതികരണമാണ് അവരുടെ ഭാഗത്തുനിന്നും ആദ്യഘട്ടത്തിൽ ലഭ്യമായത്. തുടർന്ന് പാലാ പോലീസ് സ്റ്റേഷനിൽ കൗൺസിലർ എന്ന നിലയിൽ ഞാനും, രാജേഷ് പറമ്പുകാട്ടിലും, കൂടി പോയി അവർക്കെതിരെ രേഖാ മൂലം പരാതി നൽകി വിവരം മുൻസിപ്പൽ സെക്രട്ടറിയെയും സ്ഥലം MLA യും നഗരസഭ ചെയർപേഴ്സണെയും ധരിപ്പിക്കുകയും ചെയ്തു.പാലാ പോലീസും പാലാ നഗരസഭയും ശക്തമായ നടപടികളുമായി നീങ്ങുന്നു എന്ന് കണ്ടപ്പോൾ അവർ തങ്ങളുടെ വാഹനങ്ങൾ ഓടിയത് മൂലം നശിച്ച് പോയ കെട്ട് നന്നാക്കി നൽകാമെന്ന് സമ്മതിച്ചു മുന്നോട്ടു വരികയുണ്ടായി.ഇന്ന് അതിൻ്റെ പണികൾ ഭംഗിയായി പൂർത്തീകരിച്ചു. മുനി.എഞ്ചിനിയറിംഗ് വിഭാഗം വർക്ക് മോണിട്ടർ ചെയ്തു.
ഇത് നമ്മുടെ കൂട്ടായ്മയുടെ വിജയമാണ്.ചോദിക്കാനും പറയാനും ആളുണ്ട് എന്നുള്ള ഒരു ചിന്ത / നാട്ടുകാരുടെ കൂട്ടായ്മ ഒക്കെ ഇവിടെ എടുത്തു പറയേണ്ട ഒരു കാര്യമാണ്.വിഷയത്തിൽ ഇടപെട്ട MLA മാണി സി കാപ്പൻ ,നഗരസഭ ചെയർപേഴ്സൺ കുമാരി ദിയ ബിനു, Adv. ബിനു പുളിക്കക്കണ്ടം, ശ്രീ കുര്യാക്കോസ് പടവൻ,കൗൺസിലർ ടോണി തൈപറമ്പിൽ, നഗരസഭ സെക്രട്ടറി / എഞ്ചിനിയർ ഏവരോടും നന്ദി അറിയിക്കുന്നു.
നാടിൻ്റെ വിഷയങ്ങളിൽ എന്നും നിങ്ങളോടൊപ്പം വിളിച്ചാൽ വിളിപ്പുറത്ത് തന്നെ ഞാൻ ഉണ്ടാകും എന്ന ഉറപ്പോടെ
വാർഡ് കൗൺസിലർ
ബിജു വരിക്കാനി