Kottayam
കൊട്ടാരമറ്റത്തെ ട്രാൻസ്ഫോർമറിനു സമീപം തീയിട്ട് സമൂഹ വിരുദ്ധൻ :ഒഴിവായത് പാലാ ഞെട്ടുന്ന വൻ അപകടം
പാലാ :കൊട്ടാരമറ്റം ബസ്സ്റ്റാൻഡിന് സമീപമുള്ള കെ എസ് ഇ ബി യുടെ ട്രാൻസ്ഫോര്മറിനു സമീപം തീയിട്ട് സമൂഹ വിരുദ്ധൻ .ഒഴിവായി പോയത് പാലാ നഗരം ഞെട്ടുമായിരുന്ന വൻ ദുരന്തം .ട്രാന്സ്ഫോര്മറിനു സമീപം ചപ്പു ചവറുകൾക്കു തീയിട്ടപ്പോൾ തന്നെ പലരും വിലക്കിയിരുന്നു .അത് വക വയ്ക്കാതെ ഈ സമൂഹ വിരുദ്ധൻ ചപ്പ് ചവറുകൾക്കു തീയിടുകയായിരുന്നു .
തീ കാറ്റിൽ ആളി കത്തി ട്രാന്സ്ഫോര്മറിൽ പിടിക്കുമെന്നായപ്പോൾ സമീപത്തുള്ള വ്യാപാരികൾ വന്നു വെള്ളം ഒഴിച്ച് കെടുത്തുകയായിരുന്നു .ഇയാൾ ഇതിനു മുൻപും ട്രാന്സ്ഫോര്മറിനു സമീപം തീ കത്തിച്ച് ഒരു വ്യാപാരിക്കു പൊള്ളലേറ്റിരുന്നു .സമീപത്തുള്ള വ്യാപാരികളുടെ വസ്തു വകകൾ മോഷ്ട്ടിക്കുന്നതും പതിവാണ് .കെ എസ് ഇ ബി അധികാരികളും ;പോലീസിന്റെയും സത്വര ശ്രദ്ധ ഈ ഭാഗത്തുണ്ടാവണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു .
കൂടാതെ കമിതാക്കൾ മുൻസിപ്പൽ കെട്ടിടത്തിൽ വന്നിരുന്ന് പ്രണയ ചേഷ്ടകൾ കാണിക്കുന്നതും തുടർന്ന് അവർ തമ്മിൽ വഴക്കിടുന്നതും ഇവിടെ പതിവ് കാഴ്ചയാണ് .ചില കമിതാക്കൾ നഗ്നരായാണ് വിലസുന്നത്.സ്‌കൂൾ വിദ്യാർത്ഥിനികൾ വരെ ഇവിടെ വരാറുണ്ട് .ഫേസ്‌ബുക്കിലും ,എക്‌സിലും മറ്റും കമിതാക്കൾക്ക് ശാന്തതയുള്ള സ്ഥലമാണെന്ന് ഉള്ള കുറിപ്പുകൾ കണ്ടാണ് ദൂരെ ദിക്കുകളിൽ നിന്നും കമിതാക്കൾ പൊതിച്ചോറുമായി എത്തിച്ചേരുന്നത് .പുലർകാലങ്ങളിൽ ഇവിടെയെത്തി പ്രണയവ ചേഷ്ടകൾ കാണിക്കുന്നവരാണ് കൂടുതൽ .ബസ് ടെർമിനൽ കെട്ടിടത്തിന്റെ നടകളിൽ പരസ്പരം പുണർന്നിരിക്കുന്ന രീതിയിലാണ് കമിതാക്കളെ നാട്ടുകാർ പലപ്പോഴും കാണുന്നത്.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ