Kottayam

കേരള നെറ്റ് ബോൾ അസോസിയേഷൻ സംസ്ഥാന തല നെറ്റ് ബോൾ ഫാസ്റ്റ് 5, മിക്സഡ് മത്സരങ്ങൾ ജനു:2, 3 ,4 തീയതികളിൽ പാലായിൽ നടത്തപ്പെടുകയാണ്

Posted on

പാലാ:കോമൺവെൽത്ത് രാജ്യങ്ങളുടെ പ്രിയപ്പെട്ട കായികയിനമായ നെറ്റ് ബോൾ ഇക്കാലത്ത് യുവജനങ്ങളുടെ ഹരമായി ലോകമെങ്ങും പ്രചാരം നേടിക്കൊണ്ടിരിക്കുന്നു. ദീർഘ ചതുരാകൃതിയിലുള്ള കോർട്ടിൽ ഏഴ് പേർ വീതമുള്ള രണ്ട് ടീമുകൾ മത്സരിക്കുന്ന ഈ കായികയിനത്തിന്റെ തുടക്കം ഇംഗ്ലണ്ടിലാണ്. ബാസ്ക്കറ്റ് ബോളിനോട് സാമ്യമുള്ള ചലനങ്ങളും എന്നാൽ അത്രത്തോളം ശാരീരിക അധ്വാനം ഇല്ലയെന്നതും ഈ കായികയിനത്തെ എല്ലാവർക്കും പ്രിയങ്കരമാക്കുന്നു. മറ്റേതൊരു ഗയിമിലുമെന്ന പോലെ നെറ്റ് ബോളിലും പുതിയ വേർഷനുകൾ വന്നു കഴിഞ്ഞു . മിക്സഡ് നെറ്റ് ബോൾ, ഫാസ്റ്റ് 5 എന്നിവ ഇതിന് ഉദാഹരണമാണ്. കോമൺവെൽത്ത് ഗെയിംസ്, വേൾഡ് നെറ്റ് ബോൾ തുടങ്ങിയ നാല് പ്രധാന മത്സരങ്ങൾ നെറ്റ് ബോളിന്റെ ഭാഗമായുണ്ട്.

പാലാ സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന്റെയും സെൻ്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷന്റെയും കോട്ടയം ജില്ല നെറ്റ് ബോൾ അസോസിയേഷന്റെയും സഹകരണത്തോടെ കേരള നെറ്റ് ബോൾ അസോസിയേഷൻ സംസ്ഥാന തല നെറ്റ് ബോൾ ഫാസ്റ്റ് 5, മിക്സഡ് മത്സരങ്ങൾ നടത്തപ്പെടുകയാണ്. . 2026 ജനുവരി 2, 3, 4 തീയതികളിലായി നടത്തുന്ന ഈ ചാമ്പ്യൻഷിപ്പിൽ പതിനാല് ജില്ലകളിൽ നിന്നായി 450 കായികതാരങ്ങൾ പങ്കെടുക്കും. വെള്ളിയാഴ്ച 4 മണിക്ക് സംഘടിപ്പിക്കുന്ന വിളംബര ഘോഷയാത്ര പാലാ ഡി വൈ എസ് പി  കെ സദൻ ഫ്ലാഗ് ഓഫ് ചെയ്യും. നഗരസഭ കൗൺസിലർ  ബിജി ജോജോ, ഡോ. പി.റ്റി സൈനുദ്ദീൻ ,  ഷിബു തെക്കേമറ്റം, നെറ്റ് ബോൾ ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരിക്കും. ശനിയാഴ്ച രാവിലെ 10.15 ന് ചാമ്പ്യൻഷിപ്പിന്റെ ഔപചാരികമായ ഉദ്ഘാടനം സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി  റോഷി അഗസ്റ്റിൻ നിർവ്വഹിക്കും. കേരള നെറ്റ് ബോൾ അസോസിയേഷൻ പ്രസിഡൻ്റ്  എസ് നജിമുദ്ദീൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ  മാണി സി കാപ്പൻ എം എൽ എ മുഖ്യപ്രഭാഷണം നടത്തും.

സ്കൂൾ മാനേജർ വെരി. റവ. ഡോ ജോസ് കാക്കല്ലിൽ അനുഗ്രഹപ്രഭാഷണവും പാലാ മൂൻസിപ്പൽ ചെയർപേഴ്സൺ കുമാരി ദിയ ബിനു പുളിക്കക്കണ്ടം ആമുഖപ്രഭാഷണവും നിർവ്വഹിക്കും. കോട്ടയം ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ്  ബൈജു വർഗീസ് ഗുരുക്കൾ, ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻ്റ്  അവിനാഷ് മാത്യു, കൗൺസിലർമാരായ  ലീനാ സണ്ണി,  ബിജു മാത്യൂസ്,  ബിനു പുളിക്കക്കണ്ടം  ബിജു പാലൂപ്പടവൻ എന്നിവർ സന്നിഹിതരായിരിക്കും. നാലാം തീയതി നടക്കുന്ന സമാപന സമ്മേളനത്തിൽ  ജോസ് കെ മാണി എം പി വിജയികൾക്ക് ട്രോഫികൾ സമ്മാനിക്കും. അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ്  എസ് നജിമുദ്ദീൻ അധ്യക്ഷതയും നഗരസഭ വൈസ് ചെയർപേഴ്സൺ  മായ രാഹുൽ മുഖ്യപ്രഭാഷണവും നടത്തുന്ന യോഗത്തിൽ  ലീന സണ്ണി, ബി എഡ് കോളേജ് വൈസ് പ്രിൻസിപ്പൽ  ലവീന ഡോമിനിക്, സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ  റെജിമോൻ കെ മാത്യു, ഹെഡ്മാസ്റ്റർ റവ. ഫാ. റെജി തെങ്ങും പള്ളിൽ, കോട്ടയം ജില്ല നെറ്റ് ബോൾ അസോസിയേഷൻ പ്രസിഡൻ്റ് ഡോ സണ്ണി വി സക്കറിയാസ്, കേരള നെറ്റ് ബോൾ അസോസിയേഷൻ സെക്രട്ടറി കുമാരി ശില്പ എ, ജില്ലാ അസോസിയേഷൻ ട്രഷറർ ശ്രീ സെൻ എബ്രഹാം എന്നിവർ പങ്കെടുക്കും. ചാമ്പ്യൻഷിപ്പിന്റെ വിജയത്തിനായി ജനറൽ കൺവീനർ ഡോ. സതീഷ് തോമസിൻ്റെയും ഓർഗനൈസിങ് സെക്രട്ടറി ഡോ. സുനിൽ തോമസിൻ്റെയും നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു

പത്രസമ്മേളനത്തിൽ പങ്കെടുത്തവർ.
കേരള നെറ്റ് ബോൾ അസോസിയേഷൻ പ്രസിഡൻ്റ്  എസ് നജിമുദ്ദീൻ, കോട്ടയം ജില്ല നെറ്റ് ബോൾ അസോസിയേഷൻ പ്രസിഡൻ്റ് ഡോ സണ്ണി വി സക്കറിയാസ്, പാലാ ബ്ലഡ് ഫോറം കൺവീനർ ഷിബു തെക്കേ മറ്റം, ഡോ. സതീഷ് തോമസ് ചാമ്പ്യൻഷിപ്പ് ജനറൽ കൺവീനർ, ഡോ സുനിൽ തോമസ് ചാമ്പ്യൻഷിപ്പ് ഓർഗനൈസിങ് സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version