Kerala

പാലായുടെ പുതിയ ചെയർപേഴ്‌സൺ ദിയാ പുളിക്കക്കണ്ടത്തിനും ;വൈസ് ചെയർപേഴ്‌സൺ മായാരാഹുലിനും മീഡിയ അക്കാദമി പുഷ്പഹാരം നൽകി സ്വരീകരിച്ചു

Posted on

പാലാ :ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുൻസിപ്പൽ ചെയർപേഴ്‌സണായ ദിയ പുളിക്കക്കണ്ട ത്തിനും ,വൈസ് ചെയർപേഴ്‌സൺ മായാ രാഹുലിനും പാലായിലെ ഓൺ ലൈൻ പത്രങ്ങളുടെ കൂട്ടായ്മയായ മീഡിയാ അക്കാദമി പുഷ്പഹാരം നൽകി സ്വീകരിച്ചു.

മീഡിയാ അക്കാദമിയുടെ പ്രസിഡന്റ് ഫാദർ ജോർജ് നെല്ലിക്കച്ചെ രുവിൽ പുരയിടം ;സെക്രട്ടറി സുധീഷ് നെല്ലിക്കൻ തുടങ്ങിയവർ പുഷ്പഹാരങ്ങൾ നൽകി .മീഡിയാ അക്കാദമി ആഫീസ് സ്ഥിതി ചെയ്യുന്ന മുൻസിപ്പൽ കെട്ടിടം വൃത്തിയായി സൂക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഇരുവരും ഉറപ്പു നൽകി .

ഫാദർ ജോർജ് നെല്ലിക്കച്ചെരുവിൽ പുരയിടം ,സുധീഷ് നെല്ലിക്കൽ ;സാംജി പഴേപറമ്പിൽ ;അനിൽ തയ്യിൽ ;പ്രിൻസ് ജോർജ് ചാത്തനാട്ട് ;രതീഷ് പൂവരണി ;എബി ജെ ജോസ് ;തങ്കച്ചൻ പാലാ എന്നിവർ സന്നിഹിതരായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version