Kerala
അഖില കേരളാ കാത്തലിക് ഓൺലൈൻ വി. ചാവറ _എവുപ്രാസ്യ പ്രസംഗ മത്സരത്തിൽ പാലാ സെൻ്റ് മേരീസ് എൽ.പി സ്കൂളിന് മികച്ച വിജയം
പാലാ: അഖില കേരള കാത്തലിക് ഓൺലൈൻ സംഘടിപ്പിച്ച വി. ചാവറ,എവുപ്രാസ്യാ പ്രസംഗ മത്സരത്തിൽ പാലാ സെൻ്റ് മേരീസ് എൽ.പി.സ്കൂളിന് മികച്ച വിജയം നേടി.ബി.വിഭാഗത്തിൽ റയാൻ സുനിൽ ഒന്നാം സ്ഥാനം നേടി പതിനായിരം രൂപാ ക്യാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കും.
എ വിഭാഗത്തിൽ ഓസ്റ്റിൻ ലിജോ ആനിത്തോട്ടം രണ്ടാം സ്ഥാനം നേടി.ഏഴായിരം രൂപാ ക്യാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കും. പ്രൊവിൻസ് മത്സരങ്ങളിൽ നിന്ന് വിജയികളായവരാണ് സംസ്ഥാന തലത്തിൽ മത്സരിച്ചത് .വിജയികളെ സ്കൂൾ പി.റ്റി.എ അനുമോദിച്ചു.പി റ്റി.എ പ്രസിഡൻ്റ് ജോഷിബാ ജയിംസ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സി.ലിൻസി ജെ. ചീരാംകുഴി ഉദ്ഘാടനം ചെയ്തു.