Kerala

കപ്പേടേം .മീങ്കറിയുടെയും മണം വരുന്നുണ്ട് ;പക്ഷെ ഞാൻ കഴിക്കുന്നില്ല :ഘടക കക്ഷി ബന്ധം ഊട്ടി ഉറപ്പിച്ച് കളം നിറഞ്ഞ് ജോസ് കെ മാണി

Posted on

പാലാ :കപ്പയുടെയും ,മീൻ കറി യുടെയും മണം വരുന്നുണ്ട് പക്ഷെ ഞാൻ കഴിക്കുന്നില്ല കാരണം എനിക്കുടനെ കാഞ്ഞിരപ്പള്ളിയിൽ സഭയുടെ പരിപാടിക്ക് പോകേണ്ടതുണ്ട് അതുകൊണ്ടാ അല്ലേൽ നിങ്ങടെ കൂടെ ഒരു പിടി ഞാൻ പിടിച്ചേനെ .കേരളാ കോൺഗ്രസ് ബാലകൃഷ്ണ പിള്ള വിഭാഗത്തിന്റെ ക്രിസ്മസ് പുതുവത്സര ആഘോഷം പയപ്പാറിൽ ഉദ്‌ഘാടനം ചെയ്യാനെത്തിയ ജോസ് കെ മാണി എംപി തന്റെ ഉദ്‌ഘാടന പ്രസംഗത്തിലാണ് ഇങ്ങനെ പറഞ്ഞത് .

ബാലകൃഷ്ണ പിള്ളയും കെ എം മാണിയും തമ്മിലുള്ള ബന്ധം ഓർത്തെടുത്ത ജോസ് കെ മാണി ഗണേഷ് കുമാറും താനും തമ്മിലുള്ള ആത്മ ബന്ധത്തെ കുറിച്ചും ഓർത്തെടുത്തു .പല മന്ത്രി സഭകളിലും അടുത്തടുത്ത വീടുകളിലായിരുന്നു കെ എം മാണിയും ബാലകൃഷ്ണ പിള്ളയും തമ്മിലുള്ള താമസം അങ്ങനെ ഞാനും ബാലകൃഷ്ണ പിള്ളയുടെ കുടുംബവും തമ്മിൽ അഭേദ്യമായ ബന്ധമാണ് ഉണ്ടായിരുന്നത്.

സനേഹം നഷ്ട്ടപ്പെടുന്ന ഇക്കാലത്ത് ബന്ധങ്ങൾ വാട്സ്‌ആപ്പ് മെസേജിൽ ഒതുങ്ങുമ്പോൾ ഇത്തരത്തിലുള്ള വിപുലമായ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ അനുകരണീയമാണെന്നും ജോസ് കെ മാണി അഭിപ്രായപ്പെട്ടു .ഇനിയും ഇത്തരത്തിലുള്ള മൂന്നോളം കുടുംബ സദസ്സുകൾ പാലാ നിയോജക മണ്ഡലത്തിൽ നടത്തുന്നുണ്ടെന്ന് കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് പ്രശാന്ത് നന്ദ കുമാർ കോട്ടയം മീഡിയയോട് പറഞ്ഞു .

നമ്മൾ ഇവിടെ ക്രിസ്മസും ന്യൂ ഇയറും ആഘോഷിക്കുമ്പോൾ പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും ,നൈജീരിയയിലെ ഒക്കെയുള്ള സഹോദരങ്ങൾക്കും ഇവയൊന്നും ആഘോഷിക്കാൻ സാധിക്കാത്ത സ്ഥിതി വിശേഷമാണ് സംജാതമായിട്ടുള്ളത് ;മാറുന്ന ലോക ക്രമത്തിൽ ക്രിസ്മസിന്റെയും പുതുവർഷ ആഘോഷത്തിന്റെ യും പ്രസക്തി വര്ധിക്കുകയാണെന്നു പ്രശാന്ത് നന്ദ കുമാർ പറഞ്ഞു .

യോഗത്തിൽ ഔസേപ്പച്ചൻ ഓടയ്ക്കൽ ;മോനച്ചൻ വടകോട് ;സതീഷ് ബാബു എന്നിവർ പ്രസംഗിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version